മോഹൻലാൽ ആരാധകരും ദളപതി വിജയ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ദിവസമാണ് നാളെ. വമ്പൻ പ്രതീക്ഷകളുമായി എത്തുന്ന ഇരു താരങ്ങളുടെയും രണ്ടു സിനിമകളുടെ അപ്ഡേറ്റ് ആണ് നാളെ പുറത്തിറങ്ങുന്നത്. മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാന്റെ ടീസറും വിജയ്‌യുടെ ദളപതി 69 ഫസ്റ്റ് ലുക്കുമാണ് നാളെ എത്തുന്നത്. സോഷ്യൽ മീഡിയ ഇതിനോടകം ഇരു താരങ്ങളുടെയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Strom Incoming!!💥🔥#Thalapathy69 #L2E #Empuraan pic.twitter.com/0pjda1ddpb
— Forum Reelz (@ForumReelz) January 25, 2025
രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള എമ്പുരാൻ്റെ ടീസറാണ് പുറത്തിറങ്ങുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാളെ രാത്രി 7.07 നാണ് എമ്പുരാന്റെ ടീസർ പുറത്തിറങ്ങുക. കേരളത്തിലെ ചില തിയേറ്ററുകളിൽ ടീസറിന്റെ ലൈവ് സ്ട്രീമിങ്ങും മോഹൻലാൽ ആരാധകർ സംഘടിപ്പിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷകളോടെ എത്തുന്ന മോഹൻലാൽ സിനിമയായതിനാൽ വമ്പൻ സ്വീകരണമാണ് ആരാധകർ പ്ലാൻ ചെയ്തിരിക്കുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
" Jan 26 : RIP to social media " 📈🔥🥵#Mohanlal #Empuraan #Thalapathy69 pic.twitter.com/4MHZSx1HJw
— AKP (@akpakpakp385) January 25, 2025
അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായത് കൊണ്ട് ദളപതി 69 നെ വലിയ രീതിയിൽ വരവേൽക്കാനാണ് ദളപതി ആരാധകർ പദ്ധതിയിടുന്നത്. നാളെ രാവിലെ 11 മണിക്ക് നിർമാതാക്കൾ ഫസ്റ്റ് ലുക്ക് പുറത്തുവിടും. 'നാളൈയ തീര്‍പ്പ്' എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേരെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് ആദ്യമായി നായകനായ ചിത്രമാണ് നാളൈയ തീര്‍പ്പ്. അതേ പേര് തന്നെ അവസാന ചിത്രത്തിനും നൽകിയേക്കുമെന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Empuraan Teaser and Thalapathy 69 first look from tomorrow