ബസൂക്കയിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ ടെൻഷൻ, പക്ഷെ അദ്ദേഹം ക്ഷമയോടെ എല്ലാം പറഞ്ഞു തന്നു: ഗൗതം മേനോൻ

'ട്രാൻസിൽ എനിക്ക് സോളോ ഷോട്സും മറ്റുമായിരുന്നു കൂടുതലും, ഫഹദിനൊപ്പം ഒരു പ്രധാനപ്പെട്ട സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ'

dot image

മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ബസൂക്ക'. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം ബസൂക്കയിൽ അഭിനയിക്കുമ്പോൾ തനിക്ക് ടെൻ‌ഷനുണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹം വളരെ ക്ഷമയോടെ എല്ലാം പറഞ്ഞു തന്നുവെന്നും ഗൗതം വാസുദേവ് മേനോൻ. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ഞാൻ ചെയ്തിട്ടുള്ള ട്രാൻസ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, വിടുതലൈ ഭാ​ഗം 1, 2, മൈക്കിൾ, സുരേഷ് ​ഗോപി ചിത്രം വരാഹം, മമ്മൂക്കയുടെ ബസൂക്ക ഇവയെല്ലാം എനിക്ക് മികച്ച എക്സ്പീരിയൻസ് തന്ന സിനിമകളാണ്. ബസൂക്ക വളരെ ഇന്ററസ്റ്റിം​ഗ് ആയിരുന്നു. ട്രാൻസിൽ എനിക്ക് സോളോ ഷോട്സും മറ്റുമായിരുന്നു കൂടുതലും. ഫഹദിനൊപ്പം ഒരു പ്രധാനപ്പെട്ട സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയലോ​ഗ്സ് എല്ലാം മുമ്പ് തന്നെ പഠിച്ചിട്ടാണ് ഞാൻ പോയത്. പക്ഷേ ഇതിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ ക്ഷമയോടെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അദ്ദേഹത്തിനൊപ്പം ഡൊമനിക്ക് ചെയ്യുന്ന സമയത്ത് എന്നെ സഹായിച്ചിട്ടുണ്ട്,' ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

അതേസമയം, ഫെബ്രുവരി 14 നാണ് ബസൂക്ക ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.

മമ്മൂട്ടിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. മികച്ച പ്രതികരണങ്ങളോടെ സിനിമ തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് സിനിമയുടെ സ്ക്രീനുകൾ വർധിപ്പിച്ചിരിക്കുകയാണ്. 200ൽ നിന്ന് 225 സ്‌ക്രീനുകളിലേക്കാണ് ചിത്രത്തിന്റെ പ്രദർശനം വർധിപ്പിച്ചിരിക്കുന്നത്.

Content Highlights: Goutham Vasudev Menon Says There Was Tension To Act With Mammooka In Bazooka

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us