ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനനായകൻ. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണങ്ങളാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിക്കുന്നത്.
anna looking for katchi photoshoot pics hard disk to give for banner
— カーシック (@luftohin__) January 26, 2025
vinoth with that hard disk ~ pic.twitter.com/Fp6rhg1kVe
ഷങ്കർ ചിത്രമായ ഗെയിം ചേഞ്ചറിനെ ഓർമിപ്പിക്കും വിധമാണ് ജന നായകന്റെ ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നതെന്നും വളരെ മോശം ഡിസൈൻ ആണ് പോസ്റ്ററിന്റേതെന്നുമാണ് കമന്റുകൾ. മാസ്റ്ററിന്റെയോ ലിയോയുടെയോ ഫസ്റ്റ് ലുക്കിനൊപ്പം എത്താൻ ജന നായകന് സാധിച്ചിട്ടില്ലെന്നും അഭിപ്രായങ്ങൾ ഉണ്ട്. സിനിമയ്ക്ക് പകരം പൊളിറ്റിക്കൽ റാലിയുടെ ഫോട്ടോഷൂട്ട് പോലെയുണ്ട് പോസ്റ്റർ എന്നാണ് വിജയ് ആരാധകർ ഉൾപ്പെടെ പറയുന്നത്. അതേസമയം അണിയറപ്രവർത്തകർ പുറത്തിറക്കിയ സെക്കന്റ് ലുക്ക് പോസ്റ്ററിന് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. ചാട്ടവാറും ചുഴറ്റി നിൽക്കുന്ന ദളപതി വിജയ്‍യുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്.
The second look of Jana Nayagan is even better❗👌#Thalapathy69 #JanaNayagan pic.twitter.com/utrDZu3wRr
— Mohammed Ihsan (@ihsan21792) January 26, 2025
'മാസ്റ്റർ' സിനിമയിലെ സെറ്റിൽ വെച്ച് വിജയ് എടുത്ത സെൽഫിയാണ് 'ജനനായകൻ' എന്ന ടൈറ്റിൽ പോസ്റ്ററിൽ കാണുന്നത്. 2020 ല്‍ റിലീസായ ബിഗിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വിജയവുമായി ബന്ധപ്പെട്ട് താരത്തിന്റെ ഓഫീസിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടന്റെ മാസ്റ്റർ സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. 30 മണിക്കൂര്‍ അന്ന് നടനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കണക്കില്‍ പെടാത്തതൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് സെറ്റിൽ തിരിച്ചെത്തിയ നടന് ഗംഭീര വരവേൽപ്പായിരുന്നു ലഭിച്ചത്.
ജന നായകൻ 😭 pic.twitter.com/GdyvcSGuIM
— ALIM SHAN (@AlimShan_) January 26, 2025
2025 ഒക്ടോബറിൽ ദീപാവലിക്കാണ് ജനനായകൻ റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. നന്ദമുരി ബാലകൃഷ്‌ണ അവതരിപ്പിച്ച ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് ചിത്രമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Vijay film Jana Nayagan first look receives troll