ജാതി പറയുന്ന സിനിമകൾ ആവശ്യം ഇല്ല, ഇന്ന് അത്തരം വേർതിരിവുകൾ ഇല്ല; ഗൗതം വാസുദേവ് മേനോൻ

'എൺപതുകളിലും തൊണ്ണൂറുകളിലുമാണ് ഇത്തരം ജാതി വേർതിരിവ് നടന്നിരുന്നത്. അത് വീണ്ടും സിനിമകൾ ആക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്'

dot image

മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്ന കഥകൾ സിനിമയാകേണ്ടതില്ലെന്ന് ഗൗതം വാസുദേവ് മേനോൻ. ഇക്കാലത്ത് ഇത്തരം സിനിമകൾക്ക് പ്രസക്തി ഇല്ലെന്നും ജാതിയുടെ പേരിലുള്ള വേർതിരിവ്‌ ഇന്നില്ലെന്നും ഗൗതം പറഞ്ഞു. സംവിധായകരുടെയോ സിനിമകളുടെയോ പേരെടുത്ത് പറയാതെയാണ് ഗൗതം വാസുദേവ് മേനോന്‍റെ പരാമര്‍ശം. ജാതീയ വിവേചനങ്ങള്‍ പ്രമേയമാകുന്ന സിനിമകളില്‍ പണ്ട് നടന്ന കാര്യങ്ങളാണ് കാണിക്കുന്നതെന്നും അത്തരം സിനിമകൾ ഇന്നാർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആളുകളെ ജാതിയമായും മതപരമായും വേർതിരിക്കുന്ന കഥകൾ എടുത്ത് സിനിമകൾ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ട്. ഇന്നത് ഇല്ല എന്നറിഞ്ഞുകൊണ്ടാണ് സിനിമകൾ ചെയ്യുന്നത്.

എൺപതുകളിലും തൊണ്ണൂറുകളിലുമാണ് ഇത്തരം ജാതി വേർതിരിവ് നടന്നിരുന്നത്. അത് വീണ്ടും സിനിമകൾ ആക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്. ഈ കാലഘട്ടത്തിൽ അത്തരം സിനിമകൾ എടുക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ജാതി പോലുള്ള വേർതിരിവ്‌ ഇല്ലാത്തതുകൊണ്ടാണ് നമ്മൾ പണ്ട് നടന്നത് എടുത്ത് കാണിച്ചുക്കൊണ്ടിരിക്കുന്നത്. ആർക്കും ഇത്തരം സിനിമകൾ ഇന്ന് വേണ്ട,' ഗൗതം വാസുദേവ് മേനോൻ പറഞ്ഞു.

ഗൗതം വാസുദേവ് മേനോന്‍റെ ഈ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ജാതീയമായ വിവേചനങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി സിനിമകള്‍ സമീപകാലത്തായി തമിഴില്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗൗതം വാസുദേവ് പ്രതികരണം.

സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നിരവധി പേർ ഗൗതം മേനോന്റെ പ്രതികരണത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. വെട്രിമാരന്റെ വിടുതലൈ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

Content Highlights:Gautham Vasudev Menon says that there is no need for caste based films today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us