തുടങ്ങിയല്ലോ വല്ല്യേട്ടൻ കളി, ഗംഭീര പ്രകടനങ്ങൾ ഉറപ്പ് നൽകി 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'; ട്രെയ്‌ലർ പുറത്ത്

'റണ്‍ കല്യാണി'യിലെ പ്രകടനത്തിലൂടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗി ആനന്ദന്‍റെ രണ്ടാമത്തെ സിനിമയാണ് ഇത്

dot image

കിഷ്കിന്ധാ കാണ്ഡം എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടൈയ്ന്‍‍മെന്‍റ്സ് നിർമിക്കുന്ന സിനിമയാണ് 'നാരായണീന്‍റെ മൂന്നാണ്മക്കള്‍'. സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2025 ഫെബ്രുവരി 7 ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ഒരു സ്ഥലവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മൂന്ന് ആൺമക്കൾ തമ്മിൽ നടക്കുന്ന സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

തോമസ് മാത്യു, ഗാര്‍ഗി ആനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 'ആനന്ദ'ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്. 'റണ്‍ കല്യാണി'യിലെ പ്രകടനത്തിലൂടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഗാര്‍ഗി ആനന്ദന്റെ രണ്ടാമത്തെ സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒപ്പം നര്‍മ്മവും കൂടിച്ചേര്‍ന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.

നിര്‍മ്മാണം: ജോബി ജോര്‍ജ്ജ് തടത്തില്‍, പ്രൊഡക്ഷന്‍ ഹൗസ്: ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സി.പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍, സംഗീതം: രാഹുല്‍ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോന്‍, എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്, കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റില്‍സ്: നിദാദ് കെ.എന്‍, ശ്രീജിത്ത് എസ്, ഡിസൈന്‍സ്: യെല്ലോടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Joju George and Suraj's film 'Narayaninte moonanmakkal' trailer released

dot image
To advertise here,contact us
dot image