സിനിമാ അഭിനയമല്ല, സംഗീതവും സാഹിത്യവുമാണ് മക്കള്‍ക്ക് കൂടുതല്‍ താല്‍പര്യം; മോഹന്‍ലാല്‍

"മകന്‍ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു"

dot image

മക്കളുടെ താല്‍പര്യങ്ങളെയും ഇഷ്ടങ്ങളെയും കുറിച്ച് സംസാരിച്ച് നടന്‍ മോഹന്‍ലാല്‍. മന്ത്രി സജി ചെറിയാനുമായി നടത്തിയ സംസാരത്തിലാണ് മോഹന്‍ലാല്‍ കുടുംബത്തെ കുറിച്ച് സംസാരിച്ചത്. മകള്‍ വിസ്മയക്ക് കായികരംഗത്തോടാണ് താല്‍പര്യമെന്നും മകന്‍ പ്രണവിന് സാഹിത്യവും സംഗീതവുമാണ് കൂടുതല്‍ ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'മകള്‍ തായ്‌ലാന്‍ഡിലാണ്. സ്‌പോര്‍ട്‌സിനോട് താല്‍പര്യമുള്ള കുട്ടിയാണ്. മോയി തായി എന്നൊരു മാര്‍ഷ്യല്‍ ആര്‍ട്ട് പഠിക്കുകയാണ്. മകന്‍ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ഇപ്പോള്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണ്. അയാള്‍ ഒരുപാട് ട്രാവല്‍ ചെയ്യുന്നയാളാണ്. സംഗീതവും എഴുത്തുമാണ് കൂടുതല്‍ താല്‍പര്യം.

മക്കള്‍ക്ക് സിനിമാഭിനയത്തേക്കാള്‍ സംഗീതവും സാഹിത്യവും കവിതയുമെല്ലാമാണ് ഇഷ്ടം. മദ്രാസിലാണ് താമസിക്കുന്നത്. കേരളത്തിലും ഉണ്ടാകാറുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ദുബായ്‌യിലും താമസിക്കാറുണ്ട്,' മോഹന്‍ലാല്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ വെച്ച് നടക്കുന്ന കുടുംബശ്രീയുടെ സരസ് മേളയുടെ ഉദ്ഘാടകനായി എത്തിയപ്പോഴായിരുന്നു മോഹന്‍ലാലും മന്ത്രിയും ചേര്‍ന്നുള്ള അഭിമുഖ സംഭാഷണം നടന്നത്. മോഹന്‍ലാലിന്റെ കരിയറും ജീവിതവുമായി ബന്ധപ്പെട്ട ഈ സംഭാഷണം സജി ചെറിയാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: Mohanlal about son Pranav Mohanlal and daughter Vismaya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us