'എന്തുകൊണ്ട് ഹിന്ദി ഡബ്ബിങ് ഇല്ല?' മാർക്കോ ഒടിടി റിലീസ് പ്രഖ്യാപനത്തിന് പിന്നാലെ വടക്കേ ഇന്ത്യൻ ആരാധകർ

സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചത്

dot image

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ പുതിയ ചിത്രമാണ് മാർക്കോ. തിയേറ്ററുകളിൽ വലിയ വിജയമായ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്. എന്നാൽ വടക്കേ ഇന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിച്ച സിനിമ ഹിന്ദിയിൽ സ്ട്രീം ചെയ്യുന്നില്ലേ എന്ന സംശയത്തിലാണ് ആരാധകർ.

സോണി ലിവ് പങ്കുവെച്ച പോസ്റ്റിന് താഴെ ഹിന്ദി പതിപ്പ് വേണമെന്ന ആവശ്യവുമായി നിരവധി ആരാധകർ വരുന്നുണ്ട്. 'ഹിന്ദി പതിപ്പ് ഒടിടി റിലീസ് ചെയ്യൂ' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ 'എന്തുകൊണ്ട് ഹിന്ദി ഡബ്ബിങ് ഇല്ല?' എന്നാണ് മറ്റൊരാളുടെ കമന്റ്.

ആരാധകരുടെ കമന്റുകൾ

അതേസമയം ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചത്. സിനിമയുടെ ഹിന്ദി പതിപ്പ് 10 കോടിയിലധികം നേടുകയുണ്ടായി.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടെയും ജഗദീഷിന്‍റെയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനെയും ജഗദീഷിനെയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമായി.

Content Highlights: North Indian fans wonder why Hindi dubbed isn't included in Marco OTT release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us