വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു, പിണക്കങ്ങൾ സ്ഥിരമല്ല, വിജയങ്ങളിൽ അതെല്ലാം മറക്കണം: ടൊവിനോ

'ഞാൻ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ എന്തിനാ പിണങ്ങിയതെന്ന് മറന്നു പോകും. പിണക്കങ്ങൾ ഒന്നും സ്ഥിരമല്ല'

dot image

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച നടന്റെ രണ്ടാമത്തെ വലിയ വിജയമാണ് ഈ ചിത്രം. സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിച്ചിരിക്കുകയാണ് ടൊവിനോ. ചിത്രത്തിന്‍റെ വിജയാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പു ചോദിക്കുന്നതായി ടൊവിനോ പറഞ്ഞു. സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് നടന്റെ പ്രതികരണം.

'ഞാൻ ആളുകളോട് പിണങ്ങുന്നത് ചിലപ്പോൾ നിസാര കാര്യങ്ങൾക്ക് ആവാം. അത് അത്രയും നിസാര പിണക്കങ്ങൾ ആയി തന്നെ കണക്കാക്കേണ്ടതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഞാൻ ഒരു ദിവസം രണ്ടു ദിവസം കഴിഞ്ഞാൽ എന്തിനാ പിണങ്ങിയതെന്ന് മറന്നു പോകും. പിണക്കങ്ങൾ ഒന്നും സ്ഥിരമല്ല. സിനിമകൾ വിജയിക്കുമ്പോൾ അത് മറക്കണം. ഈ സിനിമയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആരെയെങ്കിലും ഒരു വാക്കുകൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും മാപ്പ് അപേക്ഷിക്കുകയാണ്. ഈ സിനിമയുടെ ഭാഗമല്ലാതിരുന്നിട്ടും കൂടെ നിന്നവരോട് നന്ദി പറയുന്നു,' ടൊവിനോ പറഞ്ഞു.

എആർഎമ്മിന് മുൻപ് 100 കോടി ക്ലബ്ബിലെത്തിയ ടൊവിനോ ചിത്രം 2018 ആയിരുന്നു. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു 2018 എന്നത് കണക്കാക്കുമ്പോള്‍ ടൊവിനോയുടെ ആദ്യ സോളോ 100 കോടി കൂടിയാണ് എആര്‍എം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Content Highlights:  Tovino Thomas said that quarrels are not permanent

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us