ആന്റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം ദാവീദിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മാപ്പിള പാട്ടിന്റെ ഹൃദയം കവരുന്ന ശൈലിയിൽ ഒരുങ്ങിയ ഇടക്കൊച്ചി ഇഷ്ഖ് എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സംസ്ഥാന പുരസ്‌ക്കാര ജേതാവ് ജസ്റ്റിൻ വർഗീസിന്റെ ഈണത്തിന് സുഹൈൽ കോയയാണ് വരികൾ എഴുതിയിരിക്കുന്നത്. ശിഖ പ്രഭാകരനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ദാവീദിന്റെ ടീസർ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനായി പ്രൊഫഷണൽ ബോക്‌സിങ് പഠിച്ച് ആന്റണി വർഗീസ് ലൈസൻസ് നേടിയത് ആരാധകർ ഏറ്റെടുത്തിരുന്നു. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്സ്, ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണു ചിത്രത്തിന്റെ നിർമാണം.
വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്മായിലും നിരവധി മാർഷ്യൽ ആർടിസ്റ്റുകളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 71 ദിവസത്തോളം നീണ്ട ഷൂട്ടിംഗ് ആണ് ചിത്രത്തിനുണ്ടായിരുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് പി സി സ്റ്റണ്ട്സ് ആണ്.
എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷൻ ഡിസൈനർ രാജേഷ് പി വേലായുധൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിൻ സുജാതൻ. കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് ശോബന കൃഷ്ണൻ. കോസ്റ്റ്യൂം മെർലിൻ ലിസബത്ത്,പ്രദീപ് കടക്കശ്ശേരി. മേക്കപ്പ് അർഷദ് വർക്കല. ലൈൻപ്രൊഡ്യൂസർ ഫെബി സ്റ്റാലിൻ. പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്. വിഎഫ്എക്സ് കോക്കനട്ട് ബഞ്ച്. സ്റ്റിൽസ് ജാൻ ജോസഫ് ജോർജ്. ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ്. പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ്.
Content Highlights: Antony Varghese movie Daveed new song out