ഞെട്ടിച്ച് ഷാഹിദ് കപൂർ, ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കി റോഷൻ ആൻഡ്രൂസ്; മികച്ച അഭിപ്രായം നേടി 'ദേവ'

ആദ്യ ദിനം ചിത്രം 4.25 - 4.75 കോടി രൂപയോളം നേടിയെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്

dot image

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദേവ. പൊലീസ് ഓഫീസറായി ഷാഹിദ് എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയാണ്. ആദ്യ ദിവസം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ഷാഹിദ് കപൂർ കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

റോഷൻ ആൻഡ്രൂസിന്റെ തന്നെ മലയാള ചിത്രമായ മുംബൈ പൊലീസിന്റെ റീമേക്ക് ആണ് ദേവ. എന്നാൽ മലയാളം പതിപ്പിൽ നിന്നേറെ വ്യത്യസ്തമാണ് സിനിമയുടെ കഥാപരിസരം എന്ന് ചിത്രം കണ്ടവർ എക്സിൽ പങ്കുവച്ചു. കബീർ സിങ് എന്ന സിനിമയ്ക്ക് ശേഷം ഷാഹിദിന്റെ അഴിഞ്ഞാട്ടം ആണ് സിനിമയിൽ എന്നും വളരെ മികച്ച രീതിയിലാണ് റോഷൻ സിനിമയെ സമീപിച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. സ്ഥിരം ബോളിവുഡ് സ്റ്റൈലിൽ നിന്ന് മാറിയുള്ള ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടി നേടണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ആദ്യ ദിനം ചിത്രം 4.25 - 4.75 കോടി രൂപയോളം നേടിയെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഷാഹിദിന്റെ മുൻ ചിത്രമായ 'തേരി ബത്തോം മേം ഐസാ ഉൽഝാ ജിയാ'യെക്കാൾ കുറവാണ്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദേവ. പൂജ ഹെഗ്‌ഡെയാണ് സിനിമയിൽ നായികയായി എത്തുന്നത്. പവയിൽ ഗുലാട്ടി, പ്രാവേഷ് റാണാ, മനീഷ് വാധ്വാ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന അഭിനേതാക്കൾ. ബോബി സഞ്ജയ്, ഹുസൈൻ ദലാൽ & അബ്ബാസ് ദലാൽ, അർഷാദ് സയ്യിദ്, സുമിത് അറോറ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. സീ സ്റ്റുഡിയോസ്, റോയ് കപൂർ ഫിലിംസ് എന്നീ കമ്പനികളുടെ ബാനറിൽ സിദ്ധാർത്ഥ് റോയ് കപൂറും ഉമേഷ് കെആർ ബൻസാലും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

Content Highlights: Shahid Kapoor film Deva gets good response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us