പുരസ്‌കാര തിളക്കത്തിൽ സബ്രീന കാര്‍പെന്‍ററും ബിയോൺസിയും ഡോച്ചിയും; 67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു

പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസിയുടെ പേരിലുള്ളത്

dot image

67-ാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച റാപ്പ് ആല്‍ബത്തിനുളള പുരസ്കാരം ഡോച്ചി സ്വന്തമാക്കി. 'അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ' എന്ന ആൽബത്തിനാണ് ഡോച്ചിയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇതോടെ റാപ്പ് ആല്‍ബത്തിനുളള പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിതയായി ഡോച്ചി. മികച്ച പോപ്പ് വോക്കല്‍ ആല്‍ബത്തിനുളള പുരസ്കാരം 'ഷോര്‍ട്ട് ആന്‍റ് സ്വീറ്റ്' എന്ന ആല്‍ബത്തിലൂടെ സബ്രീന കാര്‍പെന്‍റര്‍ നേടി.

'കൗബോയ് കാർട്ടർ' എന്ന ആൽബത്തിലൂടെ മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്‌കാരം ബിയോൺസിക്ക് ലഭിച്ചു. ഇതോടെ 50 വർഷത്തിനിടെ കൺട്രി വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ബിയോൺസി മാറി. ഒപ്പം ഈ വർഷത്തെ ഗ്രാമി അവാർഡിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയെന്ന നേട്ടവും ബിയോൺസിക്കാണ്. പതിനൊന്ന് നോമിനേഷനുകളാണ് ഇത്തവണ ബിയോൺസിയുടെ പേരിലുള്ളത്. 33 ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോൺസി ഇതുവരെ നേടിയിട്ടുള്ളത്.

ലോസ് ഏഞ്ചൽസിലെ Crypto.com അരീനയിൽ വെച്ചാണ് ഈ അവാർഡ് നിശ അരങ്ങേറുന്നത്. ട്രെവർ നോഹ തുടർച്ചയായി അഞ്ചാം വർഷവും ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടി 12 ഫീൽഡുകളിലും 94 വിഭാഗങ്ങളിലുമായി സംഗീതത്തിലെ ഏറ്റവും മികച്ചവരെയാണ് ആദരിക്കുന്നത്.

Content Highlights: 67th Grammy Awards announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us