ആര്യന്‍ ഖാന്റെ ആദ്യ സംവിധാനം; ടൈറ്റിൽ അനൗണ്‍സ് ചെയ്ത് കിംഗ് ഖാൻ

ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാരൂഖ് ഖാനും ഉള്ള സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ ആളുകൾ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു

dot image

ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്. ഷാരൂഖ് ഖാന്‍ തന്നെയാണ് മകന്റെ ആദ്യ സംവിധാന സംരഭത്തെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാരൂഖ് ഖാനും ഉള്ള സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.

രസകരമായ വീഡിയോ ഇതിനോടകം അഞ്ചു മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മാണം. സീരിസിൽ ആരൊക്കെ അഭിനയിക്കുന്നു എന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിത അതിഥികളും സീരിസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights: Aryan Khan's first movie Shah Rukh Khan announced the title

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us