മോഹൻലാലും ജിത്തു മാധവനും ഒന്നിക്കുന്നു എന്ന വാർത്ത ആരാധകരും സിനിമാപ്രേമികളും ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പിന്നാലെ സിനിമയുടെ അപ്ഡേറ്റ് ചോദിച്ച് നിരവധിപ്പേർ രംഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ ഈ ചിത്രം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്.
മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും ജിത്തു മാധവനും കൊച്ചിയിലെ ട്രാവൻകൂർ കോർട്ടിൽ നിന്ന് ഇറങ്ങിവരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നിരിക്കുന്നത്. സിനിമയുടെ അപ്ഡേറ്റ് ഉടൻ ഉണ്ടാകുമോ എന്ന് ചില ആരാധകർ ചോദിക്കുമ്പോൾ ഒഫിഷ്യൽ പ്രഖ്യാപനം വൈകുമെന്നാണ് ചില ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
#Lalettan, #AntonyPerumbavoor, and #JithuMadhavan were spotted at Travancore Court, Cochin.
— രോയപുരം ഗുണ (@GeorgiRajan) February 4, 2025
Meanwhile, the official announcement might take some time, likely after the full theatrical run of Painkili.
Filming is expected to begin in August.#Mohanlal #Mollywood pic.twitter.com/81zlwRovrM
ഏതാനും നാളുകളായി മോഹൻലാൽ-ജിത്തു മാധവൻ കൂട്ടുകെട്ടിൽ സിനിമ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ അടുത്ത് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 'എന്റെ ഏറ്റവും പുതിയ 'തുടരെ' എന്ന ചിത്രത്തിന്റെ സംവിധാനം ഒരു നവാഗത സംവിധായകനാണ്. ആവേശം എന്ന ചിത്രത്തിന്റെ ഡയറക്ടർ ജിത്തു മാധവനൊപ്പം ഞാൻ ഒരു ചിത്രം ചെയ്യുന്നുണ്ട്. അതുമാത്രമല്ല ഞാൻ ഒരുപാട് സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട്', എന്നാണ് മോഹൻലാൽ പറഞ്ഞത്.
ജിത്തുവിന്റെ ആദ്യത്തെ രണ്ടു സിനിമകള്‍ പോലെ ബാംഗ്ലൂർ പശ്ചാത്തലത്തിലായിരിക്കും ഈ ചിത്രവും ഒരുങ്ങുക എന്നും അഭ്യൂഹങ്ങളുണ്ട്. ഒരു പക്കാ എന്റർടൈയ്നർ ആയി ഒരുങ്ങുന്ന സിനിമ നിർമിക്കാനൊരുങ്ങുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. മോഹൻലാലും ഗോകുലം മൂവിസും ആദ്യമായി ഒരുമിക്കുന്ന സിനിമയാകുമിത്. 140 ദിവസത്തെ ചിത്രീകരണം പദ്ധതിയിട്ടിരിക്കുന്ന ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. സുഷിൻ ശ്യാം ആകും സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Content Highlights: Mohanlal and Jithu Madhavan spotted in Kochi