ലൂസിഫര്‍ ഹിന്ദിയിലെടുക്കുകയാണെങ്കില്‍ നായകന്‍ ഷാരൂഖ്: പൃഥ്വിരാജ്

ഹിന്ദിയില്‍ തനിക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ അമിതാഭ് ബച്ചന്‍ ആണെന്നും പൃഥ്വി പറഞ്ഞു

dot image

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാ​ഗമായ എമ്പുരാന്‍റെ പ്രീ റിലീസ് പ്രൊമോഷനുകളുടെ ഭാ​ഗമായി ദേശീയ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ഇപ്പോൾ. ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്താല്‍ നായക വേഷത്തിലേക്ക് ഏറ്റവും യോജ്യനായ നടന്‍ ഷാരൂഖ് ഖാന്‍ ആണെന്ന് പറയുകയാണ് പൃഥ്വിരാജ്. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

2019-ല്‍ ലൂസിഫര്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടെ സിനിമ വ്യവസായത്തില്‍ സംഭവിച്ച മാറ്റമാണ് ഇപ്പോള്‍ എമ്പുരാന്‍ അഞ്ച് ഭാഷകളില്‍ എടുക്കാന്‍ കാരണമായതെന്നും പൃഥ്വിരാജ് പറഞ്ഞു. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമാണോ ലൂസിഫര്‍ എന്ന അവതാരകയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചിത്രമൊരു വലിയ ഹിറ്റ് ആയിരുന്നു എന്നറിയാമെന്നുമാത്രമാണ് താരം കൂട്ടിച്ചേര്‍ത്തത്.

ടീസര്‍ കണ്ടിട്ടുള്ള ആളുകളുടെ പ്രതീക്ഷയെല്ലാം മാര്‍ച്ച് 27-ാം തീയതി സഫലമാകട്ടെയെന്ന് പൃഥ്വി പറഞ്ഞു. 2019-ല്‍ ലൂസിഫര്‍ ഇറങ്ങിയ ശേഷം രണ്ടാം ഭാഗത്തിന് ആറു വര്‍ഷത്തോളം സമയമെടുത്തതിനു പിന്നില്‍ കോവിഡ് മഹാമാരിയാണെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്‍ താന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നു. 2020-ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങേണ്ടിയിരുന്നതായിരുന്നു. പിന്നെയാണ് കോവിഡ് വരുന്നതും തങ്ങളുടെ പദ്ധതികളെല്ലാം തകിടംമറിയുന്നതെന്നും പൃഥ്വി വ്യക്തമാക്കി. അതേസമയം ലൂസിഫര്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ അതില്‍ മോഹന്‍ലാലിന് പകരം ആരെയാകും നായകനാക്കുക എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ എന്നായിരുന്നു പൃഥ്വിയുടെ ഉടനടിയുള്ള മറുപടി. ഹിന്ദിയില്‍ തനിക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ അമിതാഭ് ബച്ചന്‍ ആണെന്നും പൃഥ്വി പറഞ്ഞു.

Content Highlights: Prithviraj said that If Lucifer is made in Hindi, Shah Rukh will be the hero

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us