പ്രണയദിനത്തിലും മമ്മൂക്കയുടെ ആക്ഷൻ പടമില്ല?; ബസൂക്ക റിലീസ് നീട്ടിയതായി റിപ്പോർട്ട്

സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ സിനിമയിൽ ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്

dot image

മമ്മൂട്ടിയുടെ സ്റ്റൈലിഷ് റോളുമായെത്തുന്ന ഗെയിം ത്രില്ലർ ചിത്രം 'ബസൂക്ക'യ്ക്ക് വേണ്ടി ആരാധകർ റീ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പലയാവർത്തി റിലീസ് മാറ്റിവെച്ച സിനിമ ഈ ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് മൂലമാണ് സിനിമയുടെ റിലീസ് നീട്ടുന്നത് എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 10 ന് വിഷു റിലീസായാകും സിനിമ എത്തുക എന്നാണ് സൂചന.

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ.

Content Highlights: Reports that Bazooka release postponed again

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us