'വിടാമുയർച്ചി മികച്ച ആക്ഷൻ ത്രില്ലർ'; ബ്ലോക്ക്ബസ്റ്ററാകട്ടെ എന്ന് കാർത്തിക് സുബ്ബരാജ്

ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടട്ടെ എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു

dot image

അജിത്-മഗിഴ് തിരുമേനി ചിത്രം വിടാമുയർച്ചിയെ പ്രശംസിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. അജിത്, തൃഷ, അർജുൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സൂപ്പർ ആക്ഷൻ സീക്വൻസുകളും നിറഞ്ഞ മികച്ച ആക്ഷൻ ത്രില്ലറാണ് വിടാമുയർച്ചിയെന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒരു മികച്ച ത്രില്ലർ ഒരുക്കിയതിന് മഗിഴ് തിരുമേനിക്കും അനിരുദ്ധിനും ലൈക്ക പ്രൊഡക്ഷൻസിനും അഭിനന്ദനങ്ങൾ. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടട്ടെ എന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

അതേസമയം വിടാമുയർച്ചിക്ക് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയും തരക്കേടില്ലാത്ത രണ്ടാം പകുതിയുമാണ് സിനിമയുടേത് എന്ന് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നു. അജിത്തിന്റെ കിടിലൻ പെർഫോമൻസ് തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. സിനിമയിലെ അജിത്തിന്റെ ആക്ഷൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നുണ്ട്. അതിനൊപ്പം അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയും ട്വിസ്റ്റയോടെയുള്ള ഇന്റർവൽ ബ്ലോക്കും സിനിമയുടെ ഹൈലൈറ്റുകളാകുമ്പോള്‍ രണ്ടാം പകുതി അൽപ്പം പതിഞ്ഞ താളത്തിൽ പോകുന്നതായും അഭിപ്രായങ്ങളുണ്ട്.

'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. 'വേതാളം' എന്ന സിനിമക്ക് ശേഷം അനിരുദ്ധ് - അജിത് കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'വിടാമുയർച്ചി'. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

Content Highlights: Karthik Subbaraj prasies Ajith Kumar and Trisha starrer Vidaamuyarchi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us