ദില്ലിക്ക് ഇക്കുറി നായിക? കൈതി 2 ൽ രജീഷ വിജയനും ഭാഗമാകുമെന്ന് റിപ്പോർട്ട്

ഇത് രണ്ടാം തവണയാണ് കാർത്തി ചിത്രത്തിൽ രജീഷ ഭാഗമാകുന്നത്

dot image

തമിഴ് സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കൈതി 2'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. അതിനാൽ തന്നെ സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സിനിമാപ്രേമികളിൽ നിന്ന് ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയെ സംബന്ധിച്ച് വരുന്ന വാർത്തകൾ ഏറെ ചർച്ചയാവുകയാണ്.

കാർത്തി നായകനാകുന്ന സിനിമയിൽ മലയാളി താരം രജീഷ വിജയൻ നായികയാകുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഇത് രണ്ടാം തവണയാണ് കാർത്തി ചിത്രത്തിൽ രജീഷ ഭാഗമാകുന്നത്. നേരത്തെ കാർത്തിയുടെ സർദാറിൽ നടി നായികാ വേഷത്തിലെത്തിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കൈതി 2 ഉടൻ ആരംഭിക്കുമെന്ന് ലോകേഷ് കനകരാജ് അറിയിച്ചത്. ചിത്രം റിലീസ് ചെയ്തതിന്റെ അഞ്ചാം വർഷത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലോകേഷ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണ്. കാര്‍ത്തി സാറിനോടും പ്രഭു സാറിനോടും ഏറെ നന്ദിയുണ്ട്. പിന്നെ ഇതെല്ലാം സംഭവിപ്പിച്ച 'യൂണിവേഴ്സിനോടും'. ദില്ലി ഉടന്‍ തിരിച്ചുവരും" ലോകേഷ് ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

നിലവിൽ രജനികാന്ത് നായകനാവുന്ന കൂലി എന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ശേഷം കൈതി 2 വിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനിക്കൊപ്പം നാഗാർജുന, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, ഉപേന്ദ്ര തുടങ്ങി വൻ താരനിരയാണ് കൂലിയിൽ അഭിനയിക്കുന്നത്. പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ആയിട്ടാണ് കൂലി ഒരുങ്ങുന്നത്.

Content Highlights: Rajisha Vijayan to pair up with Karthi in Kaithi 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us