മലയാളത്തിലെ 'ദി മോസ്റ്റ് അവൈറ്റിങ്' മൂവി ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ സിനിമാപ്രേമികൾ ഒന്നടങ്കം പറയുകയുള്ളൂ… പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. ക്വാളിറ്റി കൊണ്ടും താരനിര കൊണ്ടും ചിത്രം ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. സിനിമയുടെ കാസ്റ്റ് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും നിരവധി വിദേശ അഭിനേതാക്കൾ സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന. ഇപ്പോൾ സിനിമയുമായി ചേർത്ത് ഹോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ റിക്ക് യൂണിന്റെ പേരും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്.
റിക്കിന്റെ വിക്കിപീഡിയ പേജിൽ കാണുന്ന സിനിമകളുടെ ലിസ്റ്റിൽ എമ്പുരാന്റെ പേരും ചേർത്തിരിക്കുന്നതായി കാണാം. ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഒരു തിയറി പ്രചരിക്കുന്നുണ്ട്. എമ്പുരാന്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രത്തെ കാണിച്ചിരുന്നു. ഇത് ആരായിരിക്കും എന്നതിൽ വലിയ ചർച്ചകളുമുണ്ടായി. റിക്ക് യൂൺ സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ ചിത്രം പതിപ്പിച്ച വസ്ത്രം ധരിച്ച് നിൽക്കുന്ന കഥാപാത്രത്തെ റിക്കായിരിക്കും അവതരിപ്പിക്കുക എന്ന തരത്തിലാണ് തിയറി പ്രചരിക്കുന്നത്.
#Empuraan #Mohanlal
— Karthik (@Karthik79956315) February 8, 2025
Rick Yune ?! pic.twitter.com/0kxP4tT0Qt
ലോകപ്രശ്‌സതമായ ക്രിമിനൽ ഗ്യാങായ യാക്കൂസ ഗ്യാങ് ആയിരിക്കും അബ്‌റാം ഖുറേഷിയുടെ എതിരാളിയായി എത്തുകയെന്നും സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നുണ്ട്. തീ തുപ്പുന്ന ചുവന്ന ഡ്രാഗൺ യാക്കൂസ ഗ്യാങിന്റെ ഉയർന്ന തലത്തിലുള്ളവർ ധരിക്കുന്ന ചിഹ്നമാണ്. ഈ ഗ്യാങ്ങിന്റെ തലവനായാകും റിക്ക് എത്തുക എന്നും തിയറികളുണ്ട്.
The dragon 🐉 face has revealed 🤩#rickyune the villain
— JOV (@ov_jishnu) February 7, 2025
May be a chinese or japanese gangster #Empuraan #Mohanlal pic.twitter.com/xVJMCPolfe
കൊറിയൻ പശ്ചാത്തലമുള്ള ഹോളിവുഡ് നടനാണ് റിക്ക് യൂൺ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ഡൈ അനദർ ഡേ, നിൻജ അസാസിൻ, ഒളിമ്പസ് ഹാസ് ഫോളൻ തുടങ്ങിയ സിനിമകളിൽ റിക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എമ്പുരാനിലും എത്തുന്നുണ്ട്.
Content Highlights: Discussion on social media whether Rick Yune is part of Empuraan