ബാറ്റുമെടുത്ത് ​ഗ്രൗണ്ടിലിറങ്ങാൻ രാം ചരൺ; ആർ സി 16 ഒരുങ്ങുന്നത് ഒന്നൊന്നര സ്പോർട്സ് ഡ്രാമയായി?

സിനിമയുടെ ഴോണർ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് സിനിമയുടെ ഛായാഗ്രാഹകൻ രത്നവേലു പങ്കുവെച്ചിരിക്കുന്നത്.

dot image

ഗെയിം ചേഞ്ചർ എന്ന സിനിമയ്ക്കേറ്റ തിരിച്ചടികൾക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന രാം ചരൺ ചിത്രം എന്നതിനാൽ തന്നെ ആർ സി 16 ന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത വിധമുള്ള ഗെറ്റപ്പിലാകും നടൻ സിനിമയിൽ പ്രത്യക്ഷപ്പെടുക എന്ന റിപ്പോർട്ടുകൾ നേരത്തേയുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഴോണർ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് സിനിമയുടെ ഛായാഗ്രാഹകൻ രത്നവേലു പങ്കുവെച്ചിരിക്കുന്നത്.

'നൈറ്റ് ഷൂട്ട്, ഫ്ലഡ് ലൈറ്റ്സ്, പവർ ക്രിക്കറ്റ്, വിയേർഡ് ആംഗിൾസ്' എന്ന കുറിപ്പോടെയാണ് രത്നവേലു സിനിമയുടെ ബിടിഎസ് ചിത്രം പങ്കുവെച്ചത്. ഇതോടെ ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും ആർ സി 16 എന്നാണ് ആരാധകരുടെ നിഗമനം.

ഉപ്പേന എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ സി 16. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്.

വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ജാൻവി കപൂറാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Content Highlights: Reports that RC 16 is based on cricket

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us