![search icon](https://www.reporterlive.com/assets/images/icons/search.png)
2014 ൽ എ ആർ മുരുഗദോസ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ കത്തി എന്ന സിനിമയിലൂടെ നിർമാണ രംഗത്തേക്ക് കടന്നുവന്നവരാണ് ലൈക്ക പ്രൊഡക്ഷൻസ്. ചിത്രം വൻ വിജയമായതോടെ ലൈക്ക പ്രൊഡക്ഷൻസ് തമിഴിൽ അവരുടെ സ്ഥാനമുറപ്പിച്ചു. തുടർന്ന് അവർ നിരവധി വിജയസിനിമകൾ നിർമിക്കുകയും ബോക്സ് ഓഫീസിൽ കോടികൾ കൊയ്യുകയും ചെയ്തു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല ലൈക്കയ്ക്ക്. സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും മോശം പ്രതികരണം നേടുകയും ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസ് പ്രതിസന്ധിയിലായി. എന്നാൽ ഇപ്പോൾ പഴയ പ്രതാപത്തിലേക്ക് എമ്പുരാനിലൂടെ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണവർ.
ചന്ദ്രമുഖി 2, മിഷൻ ചാപ്റ്റർ 1, ലാൽ സലാം, ഇന്ത്യൻ 2, വേട്ടയ്യൻ എന്നിവയാണ് ലൈക്കയുടേതായി അവസാനം പുറത്തിറങ്ങിയ അഞ്ച് സിനിമകൾ. മോശം പ്രതികരണങ്ങൾ നേടിയ ഈ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ കൂപ്പുകുത്തിയ കാഴ്ചയാണുണ്ടായത്. ഇതിൽ ചന്ദ്രമുഖി 2, മിഷൻ ചാപ്റ്റർ 1, ലാൽ സലാം, ഇന്ത്യൻ 2 എന്നിവ വലിയ പരാജയങ്ങളായപ്പോൾ രജനികാന്ത് നായകനായി എത്തിയ വേട്ടയ്യൻ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വലിയ നേട്ടമുണ്ടാകാനാകാതെ പോയി. അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി ആണ് ലൈക്കയുടെ നിർമാണത്തിൽ അവസാനമായി പുറത്തിറങ്ങിയ സിനിമ. സമ്മിശ്ര പ്രതികരണം നേടുന്ന സിനിമ വമ്പൻ ഓപ്പണിങ് ആണ് ആദ്യ ദിവസം സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ദിവസമായ ഇന്നലെ കളക്ഷനിൽ വലിയ ഇടിവാണ് ഉണ്ടായതെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കളക്ഷനില്‍ 66 ശതമാനം ഇടിവാണ് ഉണ്ടായതെന്നാണ് സാക്നിൽക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതോടെയാണ് എമ്പുരാനിലേക്ക് പ്രതീക്ഷകൾ തിരിഞ്ഞത്.
Lyca's Last 4 Production Ventures ❗
— Elton 🧢 (@elton_offl) February 8, 2025
🔸#Lalsalaam - Below Avg
🔸#Vettaiyan - Avg
🔸#Indian2 - Below Avg
🔸#VidaaMuyarchi - Avg
Now all eyes on the Mighty #Empuraan
Forget about the "Lyca" factor. Trust the cast, crew and mainly the Director Sir ,, @PrithviOfficial 📈🔥 pic.twitter.com/SPJPsQKhtu
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ആണ് ഇനി ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന സിനിമ. ആശിർവാദ് സിനിമാസും സിനിമയുടെ നിർമാണ പങ്കാളികളാണ്. ചിത്രം ഐമാക്സിലും റിലീസിനെത്തുമെന്ന സൂചനയാണ് പൃഥ്വിരാജ് നൽകിയത്. എമ്പുരാനിലൂടെ ലൈക്ക പ്രൊഡക്ഷൻസ് വിജയപാതയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
Content Highlights: Will mohanlal and Empuraan save Lyca Productions ?