വിജയ് 'ജന നായകനാ'കുമ്പോൾ ഒപ്പം ശ്രുതിയും?; കാസ്റ്റിൽ ഒരു വൻ അപ്ഡേറ്റ്

നേരത്തെ ചിമ്പു ദേവൻ സംവിധാനം ചെയ്ത പുലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്

dot image

ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന 'ജന നായകൻ' ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിൽ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമായാണ് ജന നായകൻ ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ തെന്നിന്ത്യൻ നായിക ശ്രുതി ഹാസനും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെയാകും ശ്രുതി അവതരിപ്പിക്കുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇത് രണ്ടാം തവണയാണ് വിജയ്‌ക്കൊപ്പം ശ്രുതി ഹാസൻ അഭിനയിക്കുന്നത്. നേരത്തെ ചിമ്പു ദേവൻ സംവിധാനം ചെയ്ത പുലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ കഴിഞ്ഞ റിപ്പബ്ലിക് ഡേ പ്രമാണിച്ചാണ് പുറത്ത് വിട്ടത്. ഈ വർഷം ദീപാവലിക്കോ അല്ലെങ്കിൽ 2026 ജനുവരിയിൽ പൊങ്കൽ റിലീസ് ആയോ ആവും ചിത്രം റിലീസ് ചെയ്യുക എന്നാണ് സൂചന.

ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

ഛായാഗ്രഹണം- സത്യൻ സൂര്യൻ, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷൻ- അനിൽ അരശ്, കലാസംവിധാനം- വി സെൽവ കുമാർ, കൊറിയോഗ്രാഫി- ശേഖർ, സുധൻ, വരികൾ- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ- വീര ശങ്കർ.

Content Highlights: Reports that Shruti Haasan to feature in a key role in Jana Nayagan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us