'ചുട്ടമല്ലേ…' തെലുങ്കിൽ പാടി എഡ് ഷീരൻ; സംഗീതത്തിന് അതിരുകൾ ഇല്ലെന്ന് ജൂനിയർ എൻടിആർ

ബെംഗളൂരുവിൽ നടന്ന കൺസേർട്ടിൽ വെച്ചാണ് ദേവരയിലെ ഹിറ്റ് ഗാനം എഡ് ഷീരൻ പാടിയത്.

dot image

ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ 'ചുട്ടമല്ലേ' എന്ന ഗാനം ആലപിച്ച് വിഖ്യാത ഗായകന്‍ എഡ് ഷീരൻ. ബെംഗളൂരുവിൽ നടന്ന കൺസേർട്ടിൽ വെച്ചാണ് ദേവരയിലെ ഹിറ്റ് ഗാനം എഡ് ഷീരൻ പാടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

എഡ് ഷീരന്റെ പെർഫോമൻസ് ജൂനിയർ എൻടിആറും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'സംഗീതത്തിന് അതിരുകളില്ല. അത് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. നിങ്ങൾ 'ചുട്ടമല്ലേ' തെലുങ്കിൽ പാടുന്നത് കേൾക്കുന്നത് ശരിക്കും സ്പെഷ്യൽ ആയിരുന്നു,' എന്ന് ജൂനിയർ എൻടിആർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ജൂനിയർ എൻടിആറിന്റെ ഇൻസ്റ്റ സ്റ്റോറി

നേരത്തെ എഡ് ഷീരനും ഇൻസ്റ്റഗ്രാമിലൂടെ തന്റെ പെർഫോമൻസിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ശിൽപ റാവുവും താരത്തിനൊപ്പം ഗാനം ആലപിച്ചിരുന്നു. ഇരുവരും ചേർന്ന് ഗാനം പാടിയപ്പോൾ പ്രേക്ഷകർ അതിനെ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ 'ചുട്ടമല്ലേ' ഹിറ്റ് ചാർട്ടിൽ നിറഞ്ഞുനിൽക്കുന്ന ഗാനമാണ്.

അതേസമയം എഡ് ഷീരന്റെ ചെന്നൈ കണ്‍സേര്‍ട്ടും വലിയ ഹിറ്റായിരുന്നു. ചെന്നൈ കൺസേർട്ടിൽ അദ്ദേഹത്തിനൊപ്പം സംഗീത ഇതിഹാസം എ ആര്‍ റഹ്‌മാനും ഗാനം ആലപിച്ചിരുന്നു. ഷീരൻ 'ഷേപ്പ് ഓഫ് യു' പാടുമ്പോൾ കോറസായി എ ആര്‍ റഹ്‌മാന്‍ 'ഊര്‍വസി..' പാടിയത് ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Content Highlights: Jr NTR reacts to Ed Sheeran singing Chuttamalle from Devara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us