മലയാളത്തിന്റ 'നിത്യഹരിത കോംബോ' വീണ്ടും; ഹൃദയപൂർവ്വം ഷൂട്ടിംഗ് ആരംഭിച്ചു

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്

dot image

മലയാളി സിനിമാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ - സത്യൻ അന്തിക്കാട്. പുതിയ ചിത്രത്തിനായി ഈ കോംബോ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത വളരെ ആവേശത്തോടെയാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും സ്വീകരിച്ചത്. 'ഹൃദയപൂർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരംഭിച്ചിരിക്കുയാണ്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

Content Highlights: Mohanlal and Sathyan Anthikad movie hridayapoorvam pooja ceremony

dot image
To advertise here,contact us
dot image