ഇത് താൻടാ പക്കാ മാസ് പടം, മലയാളികളെ കൊണ്ട് കൈയ്യടിപ്പിച്ച് ബാലയ്യ; മികച്ച അഭിപ്രായം നേടി 'ഡാക്കു മഹാരാജ്'

തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്

dot image

നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഡാക്കു മഹാരാജ്'. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും പ്രചരിച്ചിരുന്നു. ഇതിന് ശേഷം മികച്ച പ്രതികരണമാണ് സിനിമക്ക് മലയാളി പ്രേക്ഷകരിൽ നിന്നുൾപ്പെടെ ലഭിക്കുന്നത്. ബാലയ്യയുടെ ഗംഭീര പ്രകടനമാണ് സിനിമയിലേതെന്നും ഒരു പക്കാ മാസ് മസാല സിനിമയാണ് ഡാക്കു മഹാരാജ് എന്നാണ് മലയാളികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഗംഭീര മ്യൂസിക് ആണ് സിനിമയുടേതെന്നും ചിത്രത്തിലെ മാസ് സീനുകൾ കൂടുതൽ ഫലപ്രദമാക്കാൻ തമന്റെ സംഗീതത്തിന് സാധിച്ചിട്ടുണ്ടെന്നുമാണ് കമന്റുകൾ. ബാലയ്യ സിനിമകളിൽ ഏറ്റവും മികച്ചത് ഡാക്കു മഹാരാജ് ആണെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. സ്ഥിരം കത്തി സീനുകളിൽ നിന്ന് മാറി വളരെ മികച്ച തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും എക്സിൽ സിനിമ കണ്ടവർ പോസ്റ്റ് ചെയ്യുന്നുണ്ട്. ചിത്രത്തിലെ മാസ് സീനുകളും ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

തുടർച്ചയായി 100 കോടി ക്ലബ്ബിൽ എത്തുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണ് ഡാക്കു മഹാരാജ്. ചിത്രം മാർച്ചിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രഗ്യ ജെയ്സ്വാള്‍, ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി, റിഷി, നിതിൻ മേഹ്‍ത, ആടുകളം നരേൻ, ഷൈൻ ടോം ചാക്കോ, രവി കിഷൻ, സച്ചിൻ ഖേദേകര്‍, വിവിവി ഗണേഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ്‌ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ബാലകൃഷ്ണയും ഉർവശി റൗട്ടേലയും ഉള്ള ഒരു ഗാനരംഗം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗാനത്തിന്റെ കൊറിയോഗ്രഫിയെ ചൂണ്ടികാണിച്ചായിരുന്നു വിമർശനം. കെ.ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം നിർവഹിച്ചത്. അഖണ്ഡ, ഭഗവന്ത് കേസരി, വീര സിംഹ റെഡ്‌ഡി എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബ്ബിലെത്തുന്ന ബാലയ്യ ചിത്രമാണ് ഡാക്കു മഹാരാജ്.

Content Highlights: Daakku Maharaj gets good response after pirated copy leak

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us