തിയേറ്ററിൽ അർഹിച്ച വിജയം ലഭിച്ചില്ല, ഒടിടിയിൽ ഗംഭീര വരവേൽപ്പ്; ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി രവി മോഹൻ ചിത്രം

എആർ റഹ്മാന്റെ വളരെ മികച്ച പശ്ചാത്തലസംഗീതം ആണ് സിനിമയിലേതെന്നും സിനിമ കണ്ടവർ പറയുന്നുണ്ട്

dot image

രവി മോഹൻ, നിത്യ മേനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. റൊമാന്റിക് കോമഡി ഴോണറിൽ കഥ പറഞ്ഞ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. തിയേറ്ററിൽ വലിയ വിജയം നേടാനാകാതെ പോയ ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ഒടിടിയിലൂടെ ലഭിക്കുന്നത്. സിനിമയുടെ ഐഡിയ വളരെ മികച്ചതാണെന്നും എആർ റഹ്മാന്റെ സംഗീതം ഗംഭീരമാണെന്നുമാണ് പ്രതികരണങ്ങൾ.

വളരെ മികച്ച പ്രകടനമാണ് സിനിമയിൽ നിത്യ മേനോൻ കാഴ്ച്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. നിരവധി ആക്ഷൻ സിനിമകൾക്ക് ശേഷം ഒരു ഫീൽ ഗുഡ് സിനിമയിൽ രവി മോഹനെ കാണാനായ സന്തോഷവും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് ഡാർക്ക് സിനിമകൾക്ക് ശേഷം എആർ റഹ്മാന്റെ വളരെ മികച്ച പശ്ചാത്തലസംഗീതം ആണ് സിനിമയിലേതെന്നും സിനിമ കണ്ടവർ കുറിക്കുന്നുണ്ട്. എന്തുകൊണ്ട് ഇത്ര നല്ല സിനിമയ്ക്ക് തിയേറ്ററിൽ വിജയം നേടാനാകാതെ പോയി എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.

വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സിനിമയുടെ സഹനിര്‍മാതാക്കള്‍. യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. സിനിമയിലെ 'യെന്നൈ ഇഴുക്കതടി' എന്ന സിനിമയിലെ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.

Content Highlights: Kadhalikka Neramillai gets good reviews after OTT release

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us