മോഹന്‍ലാലും ശോഭനയും ഭാര്യ-ഭര്‍ത്താവ് റോളില്‍ ആളുകളുടെ മനസിലുണ്ട്, അത് എനിക്ക് ഫ്രീ ലൈസന്‍സാണ്: തരുൺ മൂർത്തി

'സാരി മടക്കിവെക്കുന്ന ആ രംഗത്തിന് പോലും ഒരു താളമുണ്ട്. അത് കാണുമ്പോൾ കുറെ നാളുകളായി അറ്റാച്ച്മെന്റ് ഉള്ളവരാണ് ഇരുവരും എന്ന് തോന്നും'

dot image

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡിയാണ്‌ മോഹൻലാൽ - ശോഭന കോംബോ. നിരവധി ഹിറ്റ് സിനിമകളിൽ ഒന്നിച്ച ഇവർ വീണ്ടും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന സിനിമയാണ് 'തുടരും'. എന്തുകൊണ്ട് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന കോംബോയെ വീണ്ടും കൊണ്ടുവന്നു എന്നത് സംബന്ധിച്ച് തരുൺ മൂർത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മോഹൻലാലും ശോഭനയും ഒന്നിച്ച് സാരി മടക്കുന്ന ഒരു രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. തീർത്തും അനായാസമായാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. അത് കാണുമ്പോൾ കുറെ നാളുകളായി അറ്റാച്ച്മെന്റ് ഉള്ളവരാണ് ഇരുവരും എന്ന് തോന്നും. പുതിയ രണ്ട് ആർട്ടിസ്റ്റുകളെ വെച്ച് അവതരിപ്പിച്ചാൽ അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സമയമെടുക്കും. എന്നാൽ മോഹൻലാലും ശോഭനയും ജോഡിയായി വന്നാൽ അത് പ്രേക്ഷകരുടെ മനസ്സിലുള്ളതാണെന്ന് തരുൺ മൂർത്തി പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.

'ഈ സിനിമയുടെ ആദ്യ ഷോട്ട് എന്ന് പറയുന്നത് ശോഭനയും മോഹൻലാലും ചേർന്ന് ഒരു സാരി മടക്കുന്ന ഷോട്ടാണ്. വീട്ടിൽ അച്ഛനും അമ്മയും കഞ്ഞിമുക്കിയ സാരി മടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് റീക്രിയേറ്റ് ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ പറഞ്ഞു സാരി വലിക്കുന്ന സീക്വൻസാണ്. സാരി വലിക്കുമ്പോൾ ശോഭന മാഡത്തെ ചേർത്തുപിടിക്കണം, എന്നിട്ട് ഒരു കുസൃതി കാട്ടിയിട്ട് ആ സാരി മടക്കി വെക്കണം എന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞു. ലാലേട്ടൻ കുറച്ച് നാളായി വീട്ടിൽ സാരി മടക്കി വെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,'

'എന്നാൽ മടക്കിവെക്കുന്ന ആ രംഗത്തിന് പോലും ഒരു താളമുണ്ട്. അത് കാണുമ്പോൾ കുറെ നാളുകളായി അറ്റാച്ച്മെന്റ് ഉള്ളവരാണ് ഇരുവരും എന്ന് തോന്നും. വൈശാഖ സന്ധ്യയും, അല്ലെങ്കിൽ പവിത്രം സിനിമയിലെയും ഉൾപ്പടെയുള്ള അവരുടെ കെമിസ്ട്രി കണ്ടിട്ടുള്ളത് കൊണ്ടാകാം അങ്ങനെ ഫീൽ ചെയ്യുന്നത്. എന്നാൽ ഓൺ സ്പോട്ടാണ് ആ കെമിസ്ട്രി ഫീൽ ചെയ്യുന്നത്. അതായിരുന്നു ഈ സിനിമയിൽ ആവശ്യമായത്. പുതിയ രണ്ട് ആർട്ടിസ്റ്റുകളെ കൊണ്ടുവന്ന് ഭാര്യ-ഭർത്താക്കന്മാരാണെന്ന് തോന്നിപ്പിക്കാനുള്ള സമയമെടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ശോഭനയും മോഹൻലാലുമാണ് ഭാര്യയും ഭർത്താവുമെങ്കിൽ അത് ആൾറെഡി ആളുകളുടെ തലയിൽ കിടക്കുന്ന കാര്യമാണ്. അത് എനിക്കൊരു ഫ്രീ ലൈസൻസാണ് മുന്നോട്ടുപോകാൻ,' എന്ന് തരുൺ മൂർത്തി പറഞ്ഞു.

Content Highlights: Tharun Moorthy talks about casting Mohanlal and Shobhana in Thudarum movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us