മണിയന്റെ വിളക്ക് ലാലേട്ടന്, 'എആർഎം' വിജയത്തിൽ നന്ദി പറഞ്ഞ് സംവിധായകൻ ജിതിൻ ലാൽ

ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് മോഹൻലാലിന് മൊമെന്റോ നൽകി നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജിതിൻ ലാൽ.

dot image

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രവും ഇതായിരുന്നു. സിനിമയുടെ തുടക്കത്തിൽ കോസ്മിക് ക്രിയേറ്ററിന് ശബ്ദം നൽകിയിരുന്നത് മോഹൻലാൽ ആയിരുന്നു. ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് മോഹൻലാലിന് മൊമെന്റോ നൽകി നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജിതിൻ ലാൽ.

സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വ'ത്തിന്റെ സെറ്റിൽവെച്ചാണ് മോഹൻലാലിന് ജിതിൻ മൊമെന്റോ നൽകിയത്. സിനിമയുടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും രചയിതാവ് സുജിത് നമ്പ്യാരും ഒപ്പമുണ്ടായിരുന്നു. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം.

Content Highlights: director jithin lal gave momento to Mohanlal on the success of the movie 'ARM'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us