![search icon](https://www.reporterlive.com/assets/images/icons/search.png)
ബേസിൽ ജോസഫ് നായകനായ ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ലിജോമോൾ ജോസാണ് സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്റ്റെഫി എന്ന കഥാപാത്രത്തിനും നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഇപ്പോഴിതാ സ്റ്റെഫി എന്ന കഥാപാത്രത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലിജോമോൾ.
'നരേഷൻ കേട്ടപ്പോൾ തന്നെ ആ കഥ എനിക്ക് ഇഷ്ടമായി. ഞാൻ ഇതുവരെ ഗ്രേ ഷെയ്ഡിൽ ഒരു കഥാപാത്രവും ചെയ്തിട്ടില്ല. ഒരു പോയന്റിന് ശേഷം വൈറ്റ് വാഷ് ചെയ്തിട്ടുണ്ട്, അതില്ലെന്ന് പറയുന്നില്ല. എന്നാലും തുടക്കത്തിൽ ഈ കഥാപാത്രമാണ് ഇതിൽ നെഗറ്റീവ് എന്ന് തോന്നും. എന്നെ ഒരു നെഗറ്റീവ് കഥാപാത്രത്തിനായി വിളിക്കുന്നു എന്നത് ഒരു പുതുമയായിരുന്നു. എനിക്ക് ഇതുവരെ 'അപ്പുറത്തെ വീട്ടിൽ കുട്ടി' ഇമേജിലുള്ള വേഷങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇത്രയേറെ ലെയറുകളുള്ള കഥാപാത്രം ലഭിച്ചതിൽ എനിക്ക് വലിയ സന്തോഷം തോന്നി,' എന്ന് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലിജോമോൾ പറഞ്ഞു.
പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ജ്യോതിഷ് ശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊൻമാൻ.കൊല്ലം ജില്ലയിലെ തീരദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥയവതരിപ്പിച്ചിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവകഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ജി ആർ ഇന്ദുഗോപൻ ഈ കഥ രചിച്ചത്.
ബേസിലിനും ലിജോമോൾക്കും പുറമെ സജിൻ ഗോപു, ആനന്ദ് മന്മഥൻ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Content Highlights: Lijomol talks about Ponman movie character