അപ്പോ ഇതായിരുന്നല്ലേ തലയിലെ ആ താജ്മഹല്‍! 'മരണമാസ്' ലുക്കില്‍ ബേസില്‍

ഫ്രീക്കായ ബേസിലിന് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

dot image

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മരണമാസ്സ്'. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം ഒരു കോമഡി എൻ്റർടൈയ്നറായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന. നേരത്തെ തലയിൽ തൊപ്പി വെച്ചുകൊണ്ട് ബേസിൽ ജോസഫ് പല പരിപാടികളിലും എത്തിയിരുന്നു. 'മരണമാസ്' സിനിമയിലെ ലുക്കാണ് ഇതെന്നായിരുന്നു പരക്കെയുള്ള സംസാരം. തൊപ്പി ഊരാൻ പലരും ആവശ്യപ്പെട്ടപ്പോഴും തലയിലെ താജ്മഹല്‍ പണിതിരിക്കുകയാണെന്നായിരുന്നു ബേസിലിന്റെ മറുപടി. ഇപ്പോഴിതാ ബേസിലിന്റെ തൊപ്പി ഊരിയിരിക്കുകയാണ്. സിനിമയിലെ ബേസിലിന്റെ ലുക്കും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവെച്ചു.

മുടി കളർ ചെയ്ത് മരണമാസ് ലുക്കിൽ തന്നെയാണ് ബേസിൽ എത്തിയിരിക്കുന്നത്. ഫ്രീക്കായ ബേസിലിന് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വാഴ, ഗുരുവായൂരമ്പലനടയിൽ എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സിജു സണ്ണി ആണ് മരണമാസ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്.

രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻമാൻ ആണ് ബേസിൽ നായകനായി തിയേറ്ററിൽ എത്തിയ അവസാനത്തെ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമയിലെ ബേസിലിന്റെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്. സജി ഗോപു, ലിജോമോൾ എന്നിവരും സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

Content Highlights: Maranamass movie first look poster out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us