ലാൽ സാർ ഒരു രൂപ വാങ്ങാതെയാണ് കണ്ണപ്പ ചെയ്തത്,ഫ്ലൈറ്റ് ടിക്കറ്റ് പോലും സ്വയം എടുക്കാമെന്ന് പറഞ്ഞു: വിഷ്ണു മഞ്ചു

'അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല'

dot image

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് 'കണ്ണപ്പ'. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയിൽ മോഹൻലാലും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. 'കിരാത' എന്ന അതിഥി കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ഈ വേഷം ചെയ്യുന്നതിനായി അദ്ദേഹം പ്രതിഫലം സ്വീകരിച്ചില്ലെന്ന് പറയുകയാണ് വിഷ്ണു മഞ്ചു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമയിൽ അഭിനയിക്കേണ്ട കാര്യമില്ല. എന്നാൽ തന്റെ പിതാവിനോടുള്ള (നടൻ മോഹൻ ബാബു) സൗഹൃദവും സ്നേഹവും കൊണ്ടാണ് അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിച്ചത് എന്ന് വിഷ്ണു വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

'ലാൽ സാറിന്റെ കോസ്റ്റ്യൂം ഞങ്ങൾ സ്കെച്ച് ചെയ്ത് അയച്ചു. അത് കഴിഞ്ഞ് അദ്ദേഹമാണ് അതൊക്കെ ഇംപ്രവൈസ് ചെയ്തത്. ഇന്ന് ഈ ദിവസം വരെ അദ്ദേഹം ഒരു രൂപ വാങ്ങിയിട്ടില്ല. എന്റെ അച്ഛനോടുള്ള സ്നേഹവും സൗഹൃദവും കൊണ്ടാണ് അദ്ദേഹം ആ കഥാപാത്രം ചെയ്തത്. ന്യൂസിലാൻഡിൽ ഷൂട്ട് ചെയ്യേണ്ട കാര്യം പറഞ്ഞപ്പോൾ എപ്പോഴാണ് ഞാൻ അവിടെ വരേണ്ടത്, എന്റെ ടിക്കറ്റ് ഞാൻ എടുത്തുകൊള്ളാം എന്ന് വരെ അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല. എന്റെ സഹോദരൻ പ്രഭാസിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്,' എന്ന് വിഷ്ണു മഞ്ചു പറഞ്ഞു.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ഏപ്രിൽ 25 ന് ആഗോളതലത്തിൽ റിലീസിനെത്തും. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

മോഹൻലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അർപിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

Content Highlights: Vishnu Manchu says that Mohanlal did Kannappa without remunaration

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us