
ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവനിര അണിനിരക്കുന്ന ചിത്രമാണ് ബ്രോമാൻസ്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്നത്. ഒരു പക്കാ പൈസാ വസൂൽ എൻ്റർടൈയ്നർ ആണ് ചിത്രമെന്നും ഹ്യൂമർ നന്നായി വർക്കായെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.
#Bromance is a paisa vasool comedy entertainer. Sangeeth Prathapan steals the show, and Govind Vasantha’s music enhances the vibe. A perfect time-pass watch with your bros!!🐝 pic.twitter.com/7jzEIYs4Lt
— Forum Reelz (@ForumReelz) February 14, 2025
പ്രേമലു എന്ന സിനിമയിലെ അമൽ ഡേവിസിന് ശേഷം വീണ്ടും മറ്റൊരു മികച്ചൊരു കഥാപാത്രത്തിലൂടെ സംഗീത് പ്രതാപ് ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രത്തിന്റെ സംഗീതത്തിനും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. ഗംഭീര വിഷ്വൽസും സിനിമയെ മികച്ചതാക്കുന്നതിൽ സഹായിച്ചിട്ടുണ്ടെന്നും ചിത്രം കണ്ടവർ എക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിക്കുന്നത്.
Even though mostly over the top and having overpowering music, had fun watching #Bromance especially in the later half.
— AMARNATH 🦉 (@Amar__nath_) February 14, 2025
Liked it👍🏻 https://t.co/4Bkhj824mo pic.twitter.com/6cCSOEYtRD
#Bromance
— Gambhir (@Lucidius619) February 14, 2025
Nice movie
Above average first half
Super second half
Movie start has some lag,that's
A fun ride
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഖദീജ ആഷിഖ്. ഡിസ്ട്രിബ്യുഷൻ - സെൻട്രൽ പിക്ചർസ്. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിർ - ചമ്മൻ ചാക്കോ, സംഗീതം - ഗോവിന്ദ് വസന്ത, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - നിമേഷ് എം താനൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - റിജിവൻ അബ്ദുൽ ബഷീർ, പോസ്റ്റർസ് - യെല്ലോടൂത്ത്, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, രോഹിത് കെ സുരേഷ്, പിന്നെ ആർ ഓ - എ എസ് ദിനേശ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.
Content Highlights: Bromance movie gets good response after first show