
സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'പൈങ്കിളി'. ഒരു കോമഡി റൊമാന്റിക് ഴോണറിൽ ഒരുങ്ങിയ ചിത്രം ഇന്ന് തിയേറ്ററിലെത്തി. ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സജിൻ ഗോപുവിന്റെയും അനശ്വരയുടെയും മികച്ച പ്രകടനങ്ങളും വളരെ നല്ല മൊമെന്റ്സും കൊണ്ട് നിറഞ്ഞതാണ് സിനിമ എന്നാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
പൈങ്കിളി 1st half
— ARB VIEWS... (@AadhiAdhit72313) February 14, 2025
Nice nice nice 😍..
അമ്പാൻ ചുമ്മാ പൊളി ❤️#painkili #sajingopu #anaswararajan #jithumadhavan pic.twitter.com/CMrZXDZVx6
സിനിമയുടെ ആദ്യത്തെ 40 മിനിറ്റ് ഗംഭീരമാണെന്നും ഇന്റെർവെല്ലിനോട് അടുക്കുമ്പോൾ കഥയിലുണ്ടാകുന്ന ട്വിസ്റ്റ് വർക്ക് ആകുന്നെന്നുമാണ് അഭിപ്രായങ്ങൾ. ആവേശത്തിന് ശേഷം പ്രകടനം കൊണ്ട് സജിൻ ഗോപു ഞെട്ടിക്കുന്നെന്നാണ് പ്രതികരണങ്ങൾ. ചിത്രത്തിലെ തമാശകൾ എല്ലാം ചിരിപ്പിക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ചിത്രം തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്നാണ് സൂചന. 'ആവേശ'ത്തിലെ അമ്പാനായും 'പൊൻമാനി'ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചുരുളി, ജാൻ എ. മൻ, രോമാഞ്ചം, നെയ്മർ, ചാവേർ തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്.
#Painkili First half is okayish.
— What The Fuss (@WhatTheFuss_) February 14, 2025
Every single episode is laced with humour and spoof elements. Most of the moments, particularly in the first 40 minutes work. But it falters towards the interval, giving a twist to the tale. #SajinGopu & #AnaswaraRajan have done well. pic.twitter.com/ZQzYtU4lYf
നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആഷിഖ് അബു, ദിലീഷ് പോത്തൻ, ജോൺപോൾ ജോർജ്ജ്, വിഷ്ണു നാരായണൻ എന്നിവരുടെ ശിഷ്യനായി പ്രവർത്തിച്ച ശ്രീജിത്ത് ബാബു രോമാഞ്ചം, ആർ ഡി. എക്സ് , ആവേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
Content Highlights: Painkili movie gets good response in first half