
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമണങ്ങളിൽ വൈറാലായിരിക്കുകയാണ്. കളങ്കാവൽ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ രസകരമായ ഒരു സംഭവവും നടന്നു.
ഇന്ന് വൈകുന്നേരം ആറ് മണിക്ക് സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിടുമെന്നായിരുന്നു നിർമാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചിരുന്നത്. ആറ് മണിയോടെ സിനിമയുടെ ആദ്യ പോസ്റ്ററും പുറത്തുവന്നു. വിനായകന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായിരുന്നു പോസ്റ്റർ. ഒപ്പം രാത്രി ഒമ്പത് മണിയോടെ അടുത്ത പോസ്റ്ററും റിലീസ് ചെയ്യുമെന്ന് ഇതിനൊപ്പം പറഞ്ഞിരുന്നു.
എന്നാൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഡിലീറ്റ് ചെയ്തു. എന്തുകൊണ്ടാണ് ഈ പോസ്റ്റർ ഡിലീറ്റ് ചെയ്തത് എന്ന ആശങ്കയിലായി ആരാധകര്‍. എന്നാല്‍ തൊട്ടുപിന്നാലെ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അത് നിമിഷനേരം കൊണ്ട് വെെറലായി.
തുടർന്ന് വിനായകന്റെ പോസ്റ്റര്‍ അണിയറപ്രവർത്തകർ വീണ്ടും പുറത്തുവിട്ടു. ഇതോടെ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ അത്ഭുതത്തിലായി പല ആരാധകരും. എന്ത് തന്നെയായാലും ഇരു പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോര്‍ട്ടുകള്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് കളങ്കാവല്‍.
Content Highlights: Social Media in confusion after the first look release of Mammootty and Vinayakan movie