നടൻ ദാലി ധനഞ്ജയ വിവാഹിതനായി

'പുഷ്പ ദി റൈസി'ലും 'പുഷ്പ 2: ദി റൂളി'ലും ജാലി റെഡ്ഡി എന്ന കഥാപാത്രത്തിലൂടെ ധനഞ്ജയ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

dot image

കന്നഡ, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ നടൻ ദാലി ധനഞ്ജയ വിവാഹിതനായി. ഡോക്ടറായ ധന്യതാ ഗൗരക്ലറാണ് വധു. മൈസൂരുവില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. വിവാഹസത്കാരത്തില്‍ സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

2013-ല്‍ 'ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍' എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു ദാലി ധനഞ്ജയ സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ ദി റൈസി'ലും 'പുഷ്പ 2: ദി റൂളി'ലും ജാലി റെഡ്ഡി എന്ന കഥാപാത്രത്തിലൂടെ ധനഞ്ജയ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ ചിത്രമായ 'ഉത്തരകാണ്ഡ'യാണ് നടന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സിനിമ നിര്‍മാതാവ് കൂടിയാണ് ധനഞ്ജയ.

Content Highlights: Actor Daali Dhananjaya got married

dot image
To advertise here,contact us
dot image