നായകനാകുമ്പോൾ ഇത്രയെങ്കിലും വേണ്ടേ!, ആരാധകർക്ക് ഒരു 'മെഗാ ട്രീറ്റ്'; വൈറലായി മമ്മൂട്ടിയുടെ സ്റ്റിൽ

സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഡൽഹിയിൽ നടക്കുകയാണ്. ഈ ഷെഡ്യൂളിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റില്ലുകളാണ് ട്രെൻഡിങ് ആകുന്നത്

dot image

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വാർത്തകൾ മലയാള സിനിമാലോകത്ത് വലിയ ചർച്ചാവിഷയമാണ്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ അപ്ഡേറ്റുകൾ ഇത്രയേറെ ആഘോഷിക്കപ്പെടുന്നതിന് കാരണവും. ഇപ്പോഴിതാ സിനിമയുടെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഡൽഹിയിൽ നടക്കുകയാണ്. ഈ ഷെഡ്യൂളിൽ നിന്നുള്ള മമ്മൂട്ടിയുടെ സ്റ്റില്ലുകളാണ് ട്രെൻഡിങ് ആകുന്നത്. ഒരു ബ്ലാക്ക് കോട്ടിട്ട് ഒരു ഹാൻഡ്ബാഗുമായി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷനേരം കൊണ്ടുതന്നെ ഈ ചിത്രങ്ങൾ ചർച്ചാവിഷയമായിട്ടുണ്ട്. ലുക്കിൽ മമ്മൂട്ടിയെ വെല്ലാൻ ആരുമില്ലെന്നും അദ്ദേഹത്തിന്റെ മറ്റൊരു സ്റ്റൈലിഷ് കഥാപാത്രമാകും സിനിമയിലേത് എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രം 100 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നും കെജിഎഫും കാന്താരയും കന്നഡ സിനിമയുടെ മുഖം മാറ്റിയത് പോലെ മലയാളം ഇൻഡസ്ട്രിയുടെ മാർക്കറ്റ് കൂടുതൽ വിപുലമാക്കാൻ എമ്പുരാനും മഹേഷ് നാരായണൻ ചിത്രത്തിനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്. ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി വി സാരഥിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.

Content Highlights: mammootty still from Mahesh narayanan film goes viral

dot image
To advertise here,contact us
dot image