മമ്മൂട്ടി സാർ റോക്ക് സ്റ്റാറാണ്, മലയാളത്തിൽ ദുൽഖറിനൊപ്പം സിനിമ ചെയ്യണം: മൃണാൽ താക്കൂർ

'ഒരു വർഷത്തിനിടയിൽ മമ്മൂട്ടി സാർ കൈകാര്യം ചെയ്ത എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്'

dot image

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ 'സീതാരാമം' എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിലൂടെയാണ് നടി മൃണാല്‍ താക്കൂർ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ മലയാളത്തിൽ സിനിമ ചെയ്യാനുള്ള ആഗ്രഹം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മൃണാൽ. താൻ മമ്മൂട്ടിയുടെ ആരാധികയാണെന്ന് തുറന്ന് പറഞ്ഞ നടി മമ്മൂട്ടിയെ റോക്ക് സ്റ്റാർ എന്നും വിശേഷിപ്പിച്ചു. മെറാൾഡ് ജൂവൽസ് കോഴിക്കോട് ബ്രാഞ്ചിന്റെ ഉദ്ഘാടന വേദിയിലാണ് നടിയുടെ പ്രതികരണം.

'മമ്മൂക്കയുടെ ആരാധികയാണ് ഞാൻ. അദ്ദേഹത്തിന്റ എല്ലാ സിനിമയും ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അദ്ദേഹം കൈകാര്യം ചെയ്ത എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അദ്ദേഹം ഒരു റോക്ക് സ്റ്റാറാണ്,' മൃണാൽ താക്കൂർ പറഞ്ഞു. മലയാള സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവും നടി പങ്കുവെച്ചിട്ടുണ്ട്. 'ഞാൻ ദുൽഖറിനോട് എപ്പോഴും പറയാറുണ്ട്, നമുക്ക് മലയാളത്തിൽ സിനിമ ചെയ്യണമെന്ന്. രസകരമായ ചിത്രങ്ങൾ ചെയ്യണം. നല്ലൊരു സ്ക്രിപ്റ്റ് വന്നാൽ ഉറപ്പായും ചെയ്യും. മലയാളം സംസാരിച്ചുകൊണ്ട് അടുത്തുള്ള തിയേറ്ററുകളിൽ ഉടൻ തന്നെ പ്രതീക്ഷക്കാം,' മൃണാൽ പറഞ്ഞു.

മൃണാൽ താക്കൂർ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഉടനെ തന്നെ മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കട്ടെയെന്നും മമ്മൂട്ടിക്കൊപ്പവും സ്ക്രീൻ പങ്കിടുന്നത് കാണാൻ കാത്തിരിക്കുന്നുവെന്നുമാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകൾ.

Content Highlights: Mrunal Thakur shared his desire to do a film with Dulquer in Malayalam

dot image
To advertise here,contact us
dot image