'പണ്ട് നിങ്ങളോട് സഹതാപമുണ്ടായിരുന്നു, പക്ഷേ ഈ തിരിച്ചടികൾ നിങ്ങൾ അർഹിക്കുന്നു'; രശ്മികക്കെതിരെ രൂക്ഷ വിമര്‍ശനം

തെലുങ്ക് ഫാന്‍സിനെയും തെലുങ്ക് സിനിമാ രംഗത്തെയും കൈയ്യിലെടുക്കാന്‍ നടത്തുന്ന രീതിയാണ് ഇതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്

dot image

കന്നഡ വേരുകൾ നിരസിക്കുന്നുവെന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമിടയിൽ താൻ ഹൈദരാബാദിൽ നിന്നാണെന്ന നടി രശ്മിക മന്ദാനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. പുതിയ ചിത്രമായ 'ഛാവ' യുടെ പ്രീ-റിലീസ് ചടങ്ങിൽ താൻ ഹൈദരാബാദിൽ നിന്നാണെന്ന് താരം പറയുന്ന വീഡിയോയാണ് ഇപ്പോൾ ഒരു വിഭാ​ഗം കന്നട സിനിമാ ആരാധകരെ ചൊടിപ്പിച്ചത്.

'ഞാൻ ഹൈദരാബാദിൽ നിന്നാണ്, ഞാൻ തനിച്ചാണ് വന്നത്, ഇന്ന് ഞാൻ നിങ്ങളുടെ എല്ലാ കുടുംബത്തിൻ്റെയും ഭാഗമാണ്'. എന്നാണ് രശ്‌മിക പറഞ്ഞത്. വലിയ കരഘോഷത്തോടെയാണ് ആരാധകർ ഇത് സ്വീകരിച്ചത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ താരം തന്റെ കന്നഡ വേരുകൽ ബോധപൂർവ്വം നിരസിക്കുകയാണ് വിമർശനം വീണ്ടും ശക്തമായി. ,അനാവശ്യ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോഴൊക്കെ നിങ്ങളോട് സഹതാപം തോന്നിയിരുന്നു. എന്നാൽ നിങ്ങൾ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുമ്പോൾ, അവ ശരിയാണെന്നും നിങ്ങൾ തിരിച്ചടി അർഹിക്കുന്നു', എന്നുമുള്ള ക്യാപ്ഷനോടെ ഒരാൾ എക്സിൽ പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചകളാണുണ്ടാക്കുന്നത്. താരം അവസരവാദിയാണ് എന്നും, തെലുങ്ക് ഫാന്‍സിനെയും തെലുങ്ക് സിനിമാ രംഗത്തെയും കൈയ്യിലെടുക്കാന്‍ നടത്തുന്ന രീതിയാണ് ഇതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

മുന്‍പ് പലപ്പോഴും കന്നഡ ആരാധകര്‍ക്കിടയില്‍ നിന്നും ട്രോള്‍ ലഭിച്ച നടിയാണ് രശ്മിക. ആദ്യകാലത്തെ പടങ്ങള്‍ക്ക് ശേഷം രശ്മിക പൂര്‍ണ്ണമായും കന്നഡ ചിത്രങ്ങള്‍ വിട്ടിരുന്നു. കർണാടകയിലെ വിരാജ്പേട്ട സ്വദേശിയാണ് രശ്മിക. കൂർഗില്‍ വളർന്ന രശ്മിക കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. എന്നാൽ വിജയ് ദേവരകൊണ്ടയുമൊത്ത് അഭിനയിച്ച ഗീത ഗോവിന്ദം എന്ന തെലുങ്ക്‌ സിനിമയാണ് രശ്‌മികയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. തുടർന്ന് നിരവധി തെലുങ്ക് ഹിറ്റ് സിനിമകളിൽ രശ്‌മിക വേഷമിട്ടു.

Content Highlights: Rashmika receives backlash for her comment during chhaava event

dot image
To advertise here,contact us
dot image