ലൂസിഫറിൽ ‘ചേട്ടന് പറ്റിയ വേഷമൊന്നുമില്ല’ എന്നായിരുന്നു അന്ന് രാജു പറഞ്ഞത്: നന്ദു

ലൂസിഫറിൽ നടന്നു പോകുന്ന സീന്‍ ആയാലും സന്തോഷമാണെന്ന് രാജുവിനോട് പറഞ്ഞു: നന്ദു

dot image

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്‌വിട്ടു. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിന്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തിന്റെ എമ്പുരാനിലെ ഇന്‍ട്രോയാണ് അണിയറ പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.

‘അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജു ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. കാരണം സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഒരു സംവിധായകനാകണം എന്നതായിരുന്നു അവന്റെ ആഗ്രഹം. പക്ഷെ അതിനുപകരം വലിയ നടനാകുകയായിരുന്നു. അവസാനം അവന്‍ സംവിധായകനാകുമ്പോള്‍ അതില്‍ ഒരു വേഷം ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായി. അതുകൊണ്ട് തന്നെ എനിക്ക് അതില്‍ ഒരു റോള്‍ തരണമെന്ന് ഞാന്‍ രാജുവിനോട് പറഞ്ഞു. ‘ചേട്ടന് പറ്റിയ വേഷമൊന്നുമില്ല’ എന്നായിരുന്നു അന്ന് രാജു മറുപടിയായി പറഞ്ഞത്.

https://fb.watch/xPaaDJTtDa/

എനിക്ക് വലിയ വേഷമൊന്നുമല്ല ഞാന്‍ ചോദിക്കുന്നത്. എനിക്ക് നടന്നു പോകുന്ന സീന്‍ ആയാലും സന്തോഷമാണെന്ന് ഞാന്‍ പറഞ്ഞു. കാരണം രാജുവിന്റെ ആദ്യ സംവിധാന സിനിമയില്‍ ഞാന്‍ ഭാഗമായെന്ന് എനിക്ക് പറയാമല്ലോ. ആ സന്തോഷം മതിയായിരുന്നു എനിക്ക്. അന്ന് രാജു ‘നോക്കട്ടെ ചേട്ടാ’ എന്നുമാത്രമായിരുന്നു പറഞ്ഞത്. പിന്നീട് കുറച്ചുനാളുകള്‍ക്ക് ശേഷം രാജു എന്നെ വിളിച്ചിട്ട് ‘ഒരു വേഷമുണ്ട്. നാലോ അഞ്ചോ ദിവസമേ ചേട്ടന് ഷൂട്ട് ഉണ്ടാകുകയുള്ളൂ’ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ലൂസിഫറിലേക്ക് വരുന്നത്. മിനിസ്റ്റര്‍ പീതാംബരനായിട്ടാണ് അതില്‍ അഭിനയിച്ചത്,’ നന്ദു പറഞ്ഞു.

ആശിര്‍വാദിനൊപ്പം തമിഴ്‌നാട്ടിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2025 മാര്‍ച്ച് 27 നാണ് എമ്പുരാന്റെ റിലീസ്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തില്‍ കാണിച്ചു തരുമെന്നും വാര്‍ത്തകളുണ്ട്.

Content Highlights: Nandu talks about getting into the character of Lucifer

dot image
To advertise here,contact us
dot image