ഭ്രമയുഗത്തിലെ യക്ഷിയും ചാത്തനും ഞാൻ ചെയ്ത പരിപാടി ആണെന്ന് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു: റംസാൻ

'മമ്മൂക്കയും യക്ഷിയും തമ്മിലുള്ള മൊമെന്റ്‌സ്‌ കൊറിയോഗ്രഫി ചെയ്തത് ഞങ്ങൾ ആണ്'

dot image

മമ്മൂട്ടി നായകനായ കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രം ഭ്രമയുഗത്തിലെ യക്ഷിയേയും ചാത്തനേയും ഡിസൈൻ ചെയ്തത് താനാണെന്ന് നടനും ഡാൻസറുമായ റംസാൻ. മമ്മൂക്കയും യക്ഷിയും തമ്മിലുള്ള മൊമെന്റ്‌സ്‌ എല്ലാം ചെയ്തിരുന്നത് താനാണെന്നും ഇതെല്ലാം മമ്മൂക്കയ്ക്ക് അറിയാമായിരുന്നെന്നും റംസാൻ കൂട്ടിച്ചേർത്തു. ചിത്രീകരണ സമയത്ത് താൻ ഉണ്ടായിരുന്നില്ല. എന്നിട്ടും മമ്മൂക്കയ്ക്ക് ഞാൻ ആണ് അത് ചെയ്തത് എന്ന് അറിയാമായിരുന്നുവെന്നാണ് റംസാൻ റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ് തുറന്നത്.

'ഭ്രമയുഗം എന്ന മമ്മൂക്കയുടെ വലിയൊരു സിനിമയിൽ കാസ്റ്റിൽ എനിക്ക് വർക്ക് ചെയ്യാൻ സാധിച്ചു. അതൊക്കെ വലിയ ഭാഗ്യമാണ്. മമ്മൂക്കയുടെ ഒരു സീക്വൻസ് ഒക്കെ ട്രീറ്റ്മെന്റ് ചെയ്തത് ഞാനാണ്. ഭ്രമയുഗത്തിലെ യക്ഷിയെ ഡിസൈൻ ചെയ്തത് ഞാനാണ്. രാഹുൽ ചേട്ടൻ എന്നെ വിളിച്ച് പറഞ്ഞിരുന്നത് യക്ഷി പരിപാടിയാണ്. അപ്പോൾ അർജുൻ അശോകൻ ഉണ്ട്, മണികണ്ഠൻ ചേട്ടൻ ഉണ്ട്, ഇവർ യക്ഷിയെ കണ്ട് വരുന്ന സമയത് ഒരാൾ രക്ഷപ്പെടുന്നതും മറ്റൊരാൾ പെട്ട് പോകുന്നതുമാണ്.

പയ്യെ മരത്തിൽ നിന്ന് യക്ഷി വരുന്നത് തൊട്ട് ക്രിയേറ്റ് ചെയ്തു. ഒരാൾ യക്ഷിയുടെ കൂടെ പോകുന്നു, അർജുൻ അശോകൻ രക്ഷപ്പെടുന്നു. അത് കഴിഞ്ഞ് ഇന്റർവെൽ സമയം ആകുമ്പോൾ മമ്മൂക്കയുടെ അടുത്തേക്ക് യക്ഷി എത്തുന്നു. മമ്മൂക്കയും യക്ഷിയും തമ്മിലുള്ള മൊമെന്റ്‌സ്‌.. അതൊക്കെ ഞങ്ങൾ ആണ് കൊറിയോഗ്രഫി ചെയ്തത്. പിന്നെ അവസാനം മമ്മൂക്കയുടെ ചാത്തനും ഞങ്ങൾ ആണ് ചെയ്തത്. ഇതൊക്കെ മമ്മൂക്കയ്ക്ക് അറിയാമായിരുന്നു. ഞാൻ കണ്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് മമ്മൂക്ക ഇത്രയും അപ്ഡേറ്റ് ആയി ഇരിയ്ക്കുന്നത് എന്നോർത്തു അത്ഭുതപ്പെട്ടു. കാരണം ചിത്രീകരണ സമയത്ത് ഞാൻ ഉണ്ടായിരുന്നില്ല,' റംസാൻ പറഞ്ഞു. ടെക്നിക്കൽ ക്രൂവിൽ നിൽക്കുന്പോൾ പെട്ടെന്ന് ആളുകൾക്ക് അത് ചെയ്തത് ആരാണെന്ന് അറിയണമെന്നില്ല. പക്ഷേ ഇപ്പോൾ എന്താണ് സിനിമ, ആരാണ് ചെയ്യുന്നത് എന്നൊക്കെ കൃത്യമായി അറിയാമെന്നും റംസാൻ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഭ്രമയുഗം'. ഹൊറർ ത്രില്ലർ ചിത്രമായി പുറത്തിറങ്ങിയ 'ഭ്രമയുഗം' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 50 കോടിയാണ് സ്വന്തമാക്കിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

Content Highlights: Ramzan says that not many people know that he worked on the Bhramayugam movie

dot image
To advertise here,contact us
dot image