
മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന എമ്പുരാൻ. ലൂസിഫർ നേടിയ വിജയം കൊണ്ട് തന്നെ എമ്പുരാന്റെ മേലും വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. എമ്പുരാനിലെ കഥാപാത്രങ്ങളെ ഓരോ ദിവസവും ക്യാരക്റ്റർ പോസ്റ്ററുകളിലൂടെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ നടൻ ബൈജുവിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നു.
Character No: 18 🎭 Presenting Baiju Santhosh as Murukan in #L2E 🔥 The past continues to shape the present world of #Empuraan ⚡️
— Lyca Productions (@LycaProductions) February 18, 2025
🔗 https://t.co/RwsDpBC1hl#L2E Releasing on 27th March 2025 🗓️
Malayalam | Tamil | Telugu | Kannada | Hindi@mohanlal @PrithviOfficial… pic.twitter.com/4ybIwYyHuW
മുരുകൻ എന്ന കഥാപാത്രത്തെയാണ് ബൈജു ലൂസിഫെറിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ക്ലൈമാക്സിലെ ബൈജുവിന്റെ 'ഒരു മര്യാദയൊക്കെ വേണ്ടേ' എന്ന ഡയലോഗ് വളരെ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രമായിട്ടാണ് എമ്പുരാനിലും ബൈജു എത്തുന്നത്. സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവം നടൻ പങ്കുവെക്കുന്നൊരു വീഡിയോയും അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഇത് എമ്പുരാൻ എന്ന സിനിമയിലെ 18-ാമത്തെ ക്യാരക്ടർ പോസ്റ്ററാണ്. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.
Content Highlights: Empuraan movie Baiju character poster out