ഫോണിൽ ഷൂട്ട് ചെയ്ത് തുടങ്ങി, യൂട്യൂബിൽ നിന്ന് പൈസ ലഭിച്ചപ്പോഴാണ് ക്യാമറയും ലാപ്‌ടോപ്പം വാങ്ങിയത്; ജിസ്മ

'നമ്മൾ തന്നെ കഥ ഉണ്ടാക്കുന്നു അഭിനയിക്കുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും'

dot image

സോഷ്യൽ മീഡിയ കണ്ടെന്റുകളിലൂടെ സുപരിചിതയാണ് ജിസ്മ വിമൽ. പൈങ്കിളി എന്ന ചിത്രത്തിലൂടെ ജിസ്മ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇപ്പോൾ. വീഡിയോസ് സോഷ്യൽ മീഡിയയിൽ റീച്ച് ആയി തുടങ്ങിയപ്പോൾ യൂട്യൂബിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് ക്യാമറയും ലാപ്ടോപ്പും വാങ്ങിയതെന്ന് പറയുകയാണ് ജിസ്മ വിമൽ. റിപ്പോർട്ടർ ടി വി നടത്തിയ 'ഒരു പൈങ്കിളി മീറ്റ് അപ്പ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജിസ്മ.

'ഞാൻ പ്ലസ് ടു വിൽ പഠിക്കുമ്പോൾ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. വീഡിയോ ചെയ്തിടാം എന്ന് പ്ലാൻ ചെയ്യുന്നത് കൊറോണയുടെ സമയത്താണ്. ഞങ്ങള്‍ ഫോണിലാണ് ഷൂട്ട് തുടങ്ങിയത്. പതിയെ പതിയെ റീച്ച് ആയി തുടങ്ങിയപ്പോൾ യൂട്യൂബിൽ നിന്ന് ലഭിച്ച പൈസ കൊണ്ടാണ് ആദ്യമായി ക്യാമറയും ലാപ്ടോപ്പും വാങ്ങിയത്. പിന്നെ പതിയെ സോഫ്റ്റ് വെയറില്‍

എഡിറ്റിംഗ് തുടങ്ങി. നമ്മൾ തന്നെ കഥ ഉണ്ടാക്കുന്നു അഭിനയിക്കുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റും. മുന്നോട്ട് പോകുമ്പോൾ ഇതിൽ കൂടുതൽ പഠിക്കാൻ പറ്റും,' ജിസ്മ പറഞ്ഞു.

സജിൻ ഗോപു, അനശ്വര രാജൻ, എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'പൈങ്കിളി'. ഒരു കോമഡി റൊമാന്റിക് ഴോണറിൽ ഒരുങ്ങിയ ചിത്രത്തിൽ സുമ എന്ന കഥാപാത്രത്തെയാണ് ജിസ്മ അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പെെങ്കിളിയ്ക്കുണ്ട്.

Content Highlights: Jisma says that she bought the camera and laptop when she got money from YouTube

dot image
To advertise here,contact us
dot image