
ബാലയുടെ സംവിധാനത്തിൽ അരുൺ വിജയ് നായകനായ ചിത്രമാണ് വണങ്കാൻ ഒടിടിയിലേക്ക്. കഴിഞ്ഞ മാസം തിയേറ്ററിലെത്തിയ സിനിമയ്ക്ക് വേണ്ടുന്ന വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോൾ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുകയാണ്. ടെന്റ്കോട്ടയിലൂടെ ഫെബ്രുവരി 21നാണ് ചിത്രം ഒടിടിയില്‍ എത്തുക.
സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് വണങ്കാൻ. എന്നാൽ കുറച്ച് ദിവസം ഷൂട്ട് ചെയ്ത സിനിമ ചില കാരണങ്ങളാല്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് നടൻ അരുൺ വിജയ് ചിത്രത്തിൽ സൂര്യക്ക് പകരം നായകനായി എത്തുകയും ചിത്രം പുനരാരംഭിക്കുകയും ചെയ്തിരുന്നു.
അരുണ്‍ വിജയ്‍യുടെ നായികയായി ചിത്രത്തില്‍ ഒടുവില്‍ എത്തിയത് റിദ്ധയാണ്. സമുദ്രക്കനി, മിഷ്കിൻ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ബാലസുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കിയത്. സാം സി എസ് ആണ് സിനിമക്കായി പശ്ചാത്തലസംഗീതം ഒരുക്കിയത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടിയാണ് കലാ സംവിധാനം.
Content Highlights: Vanangaan movie OTT release announced