കോമഡി ടൈമിങ്ങില്‍ ഇവനാളൊരു പുലി തന്നെ; മലയാളത്തിനൊപ്പം തമിഴിലും കത്തിക്കയറി മാത്യു

വിജയ്‌ക്കൊപ്പം ലിയോ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മാത്യു ധനുഷ് ചിത്രത്തിലൂടെ കൂടുതല്‍ ജനപ്രീതി നേടിയിരിക്കുകയാണ്.

dot image

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നിലാവ്ക്ക് എന്‍മേല്‍ എന്നടി കോപം(NEEK) എന്ന ചിത്രം പ്രീമിയര്‍ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായം നേടിയിരിക്കുകയാണ്. സിനിമാരംഗത്തുള്ളവരും മറ്റ് പ്രേക്ഷകരുമെല്ലാം ചിത്രത്തെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.

റൊമാന്റിക് കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം മാത്യു തോമസും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ നായകന്റെ സുഹൃത്തിന്റെ വേഷത്തിലാണ് മാത്യു എത്തുന്നത്. യുവതാരങ്ങള്‍ അണിനിരന്നിരിക്കുന്ന ചിത്രത്തിലെ ഷോ സ്റ്റീലര്‍ മാത്യു ആണെന്നാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്.

മാത്യുവിന്റെ കോമഡി ടൈമിങ്ങിനാണ് തമിഴ് പ്രേക്ഷകരില്‍ നിന്ന് വലിയ കയ്യടി ഉയരുന്നത്. വിജയ്‌ക്കൊപ്പം ലിയോ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച മാത്യു ധനുഷ് ചിത്രത്തിലൂടെ കൂടുതല്‍ ജനപ്രീതി നേടിയിരിക്കുകയാണ്. മലയാളത്തില്‍ ബ്രോമാന്‍സ് എന്ന ചിത്രത്തിലൂടെ തിയേറ്ററുകളില്‍ തിളങ്ങിനില്‍ക്കേയാണ് തമിഴിലും മാത്യു വിജയം കൊയ്യുന്നതെന്ന പ്രത്യേകയുമുണ്ട്.

അതേസമയം, ഫെബ്രുവരി 21ന് തിയേറ്റുകളിലെത്തുന്ന NEEK കോമഡിയും റൊമാന്‍സും ചേര്‍ന്ന് ഒരു എന്റര്‍ടെയ്‌നിങ് അനുഭവം നല്‍കുന്നുവെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍. സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ഒന്നിനൊന്ന് വ്യത്യസ്തമായ ഴോണറുകള്‍ തിരഞ്ഞെടുക്കുന്ന ധനുഷും വലിയ അഭിനന്ദനങ്ങള്‍ നേടുന്നുണ്ട്.

Content Highlights: Mathew Thomasn in NEEK gets huge response

dot image
To advertise here,contact us
dot image