മഹാഭാരതം സിനിമയാക്കുക എന്നത് സ്വപ്നമാണ്, എനിക്കതില്‍ വേഷം ഉണ്ടാകുമോ എന്ന് നോക്കാം: ആമിർ ഖാൻ

'ഇപ്പോള്‍ ആ സ്വപ്നത്തെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്'

dot image

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച കലാകാരൻമാൻറിൽ ഒരാളാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തുന്ന പരീക്ഷണങ്ങൾ മൂലം അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത് 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്നാണ്. അഭിനയം കൊണ്ടും ബോക്സ്ഓഫീസ് റെക്കോർഡുകൾ കൊണ്ടും മുൻപന്തിയിലുള്ള നടൻ ഇപ്പോൾ തന്റെ ഡ്രീം പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

മഹാഭാരതം സിനിമയാക്കണം എന്നത് തന്റെ സ്വപ്നമാണെന്നാണ് ആമിർ ഖാൻ പറയുന്നത്. ഇപ്പോള്‍ ആ സ്വപ്നത്തെ കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. തനിക്ക് അതിൽ വേഷം ഉണ്ടാകുമോ എന്ന് നോക്കണമെന്നും നടൻ പറഞ്ഞു. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരത്തിന്റെ പ്രതികരണം.

കുട്ടികൾക്കായി കണ്ടന്റുകൾ ഒരുക്കുക എന്നത് തന്നെ ഏറെ എക്സൈറ്റ് ചെയ്യിക്കുന്ന കാര്യമാണ്. ഇന്ത്യയിലെ കുട്ടികൾക്കായുള്ള കണ്ടന്റുകള്‍ ഒരുക്കുന്നത് വളരെ കുറവാണ്. വിദേശത്ത് നിന്നുള്ള കുട്ടികളുടെ കണ്ടന്റുകള്‍ ഡബ് ചെയ്ത് പുറത്തിറക്കുകയാണ് പതിവ്. തനിക്ക് കുട്ടിക്കൾക്കായി കഥകൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:

അതേസമയം 'താരേ സമീൻ പർ' എന്ന ഏറെ ശ്രദ്ധേയമായ സിനിമയുടെ തുടർച്ചയായ 'സിത്താരെ സമീൻ പർ' എന്ന ചിത്രത്തിലാണ് ആമിർ ഖാൻ അഭിനയിക്കുന്നത്. ചിത്രത്തില്‍ ആമിർ ഖാൻ ദർശീൽ സഫാരിയുമായി വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ വർക്കുകളിലാണ്. ഈ വർഷത്തിന്റെ പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Aamir Khan Reveals His Dream Of Making Mahabharat

dot image
To advertise here,contact us
dot image