ജോസഫിലേക്ക് മമ്മൂട്ടിയെ ആലോചിച്ചിരുന്നു, പക്ഷെ അദ്ദേഹത്തോട് കഥ പറയാനായില്ല: ഷാഹി കബീർ

സിനിമയിലൂടെ ജോജുവിന് ആ വർഷത്തെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിരുന്നു

dot image

ജോജു ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജോസഫ്. ഒരു വിരമിച്ച പൊലീസുകാരന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ സിനിമയുടെ തിരക്കഥ രചിച്ചത് ഷാഹി കബീറായിരുന്നു. ഇമോഷണൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയിലൂടെ ജോജുവിന് ആ വർഷത്തെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിരുന്നു. ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആദ്യം ആലോചിച്ചിരുന്നു എന്ന് പറയുകയാണ് ഷാഹി കബീർ ഇപ്പോൾ. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജോസഫ് എന്ന സിനിമയ്ക്കായി മമ്മൂട്ടിയെ ആലോചിച്ചിരുന്നു, പക്ഷെ അദ്ദേഹത്തോട് കഥ പറയാനായില്ല. ജോർജേട്ടനോട് (നിർമാതാവ് ജോർജ്) മാത്രമാണ് കഥ പറഞ്ഞത്. അത് ഒരു ചെറുകഥയുടെ അത്ര മാത്രമേയുള്ളൂ ഏന് അദ്ദേഹം പറഞ്ഞു. ഒരുപാട് വലിച്ചുനീട്ടി പറയേണ്ട എന്ന് കരുതി ചുരുക്കി പറഞ്ഞതാണ്. പിന്നീട് ആ കഥയുടെ വൺലൈൻ എഴുതിയെങ്കിലും അദ്ദേഹവുമായി സംസാരിക്കാനോ കാണുവാനോ കഴിഞ്ഞില്ല. പിന്നീടാണ് ജോജുവിലേക്ക് എത്തുന്നത്,' എന്ന് ഷാഹി കബീർ പറഞ്ഞു.

2018 ലാണ് ജോസഫ് പുറത്തിറങ്ങുന്നത്. ദേശീയ പുരസ്കാര വേദിയിലെ പ്രത്യേക പരാമർശവും ആ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുൾപ്പടെ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, ഇർഷാദ്, മാളവിക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

അതേസമയം ഷാഹി കബീറിന്റെ തിരക്കഥയിൽ ഒരുങ്ങിയ പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസർ ഓൺ ഡ്യൂട്ടി.

Content Highlights: Shahi Kabir says that they have initially planned Mammootty for Joseph movie

dot image
To advertise here,contact us
dot image