സിനിമാ തൊഴിലാളി യൂണിയൻ ഭവന പദ്ധതിയിലേക്ക് 1.30 കോടി രൂപ സംഭാവന നൽകി വിജയ് സേതുപതി

സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം 'വിജയ് സേതുപതി ടവേഴ്‌സ്' എന്ന പേരിലാകും അറിയപ്പെടുകയെന്നും വാർത്തകൾ ഉണ്ട്.

dot image

സിനിമയിലെ ടെക്‌നീഷ്യന്‍മാർക്കും ദിവസവേതനക്കാർക്കും വീടുകള്‍ നിർമിക്കാൻ 'ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(FEFSI)' എന്ന സംഘടനയ്ക്ക് പണം നൽകി നടൻ വിജയ് സേതുപതി. 1.30 കോടി രൂപയാണ് നടൻ സംഭാവന ചെയ്തതതെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം 'വിജയ് സേതുപതി ടവേഴ്‌സ്' എന്ന പേരിലാകും അറിയപ്പെടുകയെന്നും വാർത്തകൾ ഉണ്ട്. വെള്ളിയാഴ്ച, തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ, എഫ്ഇഎഫ്എസ്ഐ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ, തമിഴ്‌നാട് സ്‌മോൾ സ്‌ക്രീൻ ആർട്ടിസ്റ്റ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നതിനുള്ള പുതുക്കിയ ഉത്തരവ് കൈമാറിയിരുന്നു.

തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000-ഓളം അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ.

Content Highlights:  Vijay Sethupathi donates 1 crore to south Indian movie workers union housing project

dot image
To advertise here,contact us
dot image