
എഎംഎംഎയുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മോഹൻലാലിൻറെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. കിടിലൻ ലുക്കിലാണ് മോഹൻലാൽ യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്.
വെള്ള ഷർട്ടും വെള്ള പാന്റ്സും ധരിച്ച് ചുവപ്പ് കൂളിംഗ് ഗ്ലാസിൽ വരുന്ന മോഹൻലാലിൻറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. പഴയ ലാലേട്ടൻ തിരിച്ചെത്തി, എന്തൊരു ലുക്കാണ് എന്നിങ്ങനെ ആരാധകരുടെ കമ്മന്റുകൾ നീളുന്നു. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന് വേണ്ടിയുള്ളതാണ് മോഹൻലാലിന്റെ ഈ പുതിയ ലുക്ക്.
അതേസമയം, ഇനി മോഹൻലാലിന്റേതായി എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളാണ് തിയേറ്ററിൽ എത്താനിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ മാർച്ച് 27 ന് തിയേറ്ററുകളിലെത്തും. തരുൺ മൂർത്തി ചിത്രം മെയ് യിലും എത്തും. ഹൃദയപൂർവ്വത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. 2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നുണ്ട്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.
Content Highlights: mohanlal look viral on social media