
അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയാണ് വിടാമുയർച്ചി. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം തണുപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന് പിന്നാലെ ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
മാർച്ച് മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. 135 കോടി ആഗോള തലത്തിൽ നിന്നും നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ സിനിമയ്ക്ക് അത് മതിയായിരുന്നില്ല. മഗിഴ് തിരുമേനി സംവിധാനം ചെയ്ത സിനിമയുടെ ബഡ്ജറ്റ് 200 കോടിക്കും മുകളിലായിരുന്നു. 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്.
Muyarchi thiruvinai aakum. Vidaamuyarchi ulagai vellum 💪🔥
— Netflix India South (@Netflix_INSouth) February 24, 2025
Watch Vidaamuyarchi on Netflix, out 3 March in Tamil, Hindi, Telugu, Kannada & Malayalam!#VidaamuyarchiOnNetflix pic.twitter.com/21OiHpF8AB
ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയാണ് ഇനി പുറത്തിറങ്ങാനുള്ള അജിത് സിനിമ. ഏപ്രിൽ 10 ന് സമ്മർ റിലീസായാണ് 'ഗുഡ് ബാഡ് അഗ്ലി' തിയേറ്ററിലെത്തുക. മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. ഇവ മൂന്നും ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു. വളരെ ചെറിയ സമയത്തിനുള്ളിൽ തടി കുറച്ച് പുതിയ ലുക്കിൽ എത്തിയ അജിത്തിനെ എല്ലാവരും പുകഴ്ത്തുന്നുണ്ട്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
Content Highlights: vidaamuyarchi to stream from march on netflix