മാർക്കോ വെറും സാമ്പിൾ, ബോളിവുഡിനെ വിറപ്പിക്കാൻ ഹനീഫ് അദേനി; അടുത്ത ചിത്രം കരൺ ജോഹറിനൊപ്പം

ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും മറ്റ് ഇതരഭാഷകളിലുമായാണ് തിയറ്ററുകളിലെത്തുക

dot image

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത റിവഞ്ച് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു മാർക്കോ. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ഖ്യാതിയോടെ തിയേറ്ററുകളിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയോളം രുപയാണ് നേടിയത്. ഹിന്ദി മാർക്കറ്റിലും വലിയ വിജയവും മികച്ച അഭിപ്രായങ്ങളുമാണ് സിനിമ നേടിയത്. ഇപ്പോഴിതാ മാർക്കോയുടെ വിജയത്തിന് പിന്നാലെ ഹനീഫ് അദേനിയുടെ അടുത്ത സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച.

കരൺ ജോഹറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ പ്രൊഡക്ഷൻസിനൊപ്പമാണ് ഹനീഫിന്റെ അടുത്ത സിനിമ നിർമിക്കുന്നത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും മറ്റ് ഇതരഭാഷകളിലുമായാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 12 കോടിയോളമാണ് ചിത്രം നോർത്തിൽ നിന്ന് നേടിയത്. വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്.

ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു നടൻ ജഗദീഷ് ചിത്രത്തിലുണ്ടായിരുന്നത്. പ്രധാന വില്ലനായി എത്തിയ കബീർ ദുഹാൻ സിങ്ങിനും അഭിമന്യു തിലകനും ധാരാളം പ്രശംസ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി സോണി ലിവിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്. ഒടിടിയിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നാണ് മാർക്കോയെന്നും മലയാളം ഇൻഡസ്ട്രിയിൽ നിന്ന് ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ.

Content Highlights: Haneef Adeni to direct next film for karan johar

dot image
To advertise here,contact us
dot image