ഖുറേഷിയുടെ 'ജനറൽ' എത്തി, ഇത്തവണ അയാൾക്ക് പറയാൻ കഥകൾ ഏറെയുണ്ട്

സയീദ് മസൂദിന്റെ ഭൂത കാലത്തിന് ഒരു വലിയ പ്രാധാന്യം എമ്പുരാനിൽ ഉണ്ടാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്

dot image

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. ലൂസിഫറിൽ അവസാന ഭാഗത്ത് എത്തി ഏവരെയും ത്രിൽ അടിപ്പിച്ച ഒന്നായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദിന്റെ കഥാപാത്രം. ഖുറേഷി അബ്രാമിന്റെ ജനറൽ ആയിരുന്ന സയീദ് മസൂദിന് ഇത്തവണ പറയാൻ കഥകൾ ഏറെയുണ്ട്. എമ്പുരാനിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററും വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

സയീദ് മസൂദിന്റെ ഭൂത കാലത്തിന് ഒരു വലിയ പ്രാധാന്യം എമ്പുരാനിൽ ഉണ്ടാകുമെന്നാണ് വീഡിയോയിൽ പൃഥ്വിരാജ് പറയുന്നത്. സ്റ്റീഫൻ നെടുമ്പള്ളി എങ്ങനെ അണ്ടർ വേൾഡ് കിംഗ് ആയി മാറിയെന്നും ഖുറേഷിയും സയീദും തമ്മിലുള്ള ബന്ധവും സിനിമ എക്സ്പ്ലോർ ചെയ്യുമെന്നുമാണ് പൃഥ്വി പറയുന്നത്.

2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എമ്പുരാൻ എത്തും. എമ്പുരാൻ ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്.

Content Highlights:  Prithviraj's character in Empuraan has been released

dot image
To advertise here,contact us
dot image